Thursday, January 20

അബുദാബിയില്‍ പത്ത്കോടി ദിര്‍ഹത്തിന്റെ വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

പത്ത് കോടി ദിര്‍ഹത്തിന്റെ വ്യാജ ഉത്പന്നങ്ങള്‍ അബുദാബി പോലീസ് പിടിച്ചെടുത്തു. 31 ഓളം മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തവയില്‍ ഏറെയും. അബുദാബിയിലെ വിപണിയില്‍ വില്‍പ്പന നടത്തുകയെന്ന ലക്ഷ്യത്തോടെയെത്തിച്ചതാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി. സ്വര്‍ണം, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങളുടെ ഭാഗങ്ങള്‍, ഇലക്ട്രോണിക് സിഗരറ്റുകള്‍, സ്‌പോര്‍ട്സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, കണ്ണടകള്‍, വാച്ചുകള്‍, ബാഗുകള്‍, പേഴ്സുകള്‍, പാദരക്ഷകള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

അബുദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള ഇലക്ട്രോണിക് ക്രിമിനല്‍ വകുപ്പാണ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി പരിശോധന നടത്തിയത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ മതിപ്പ് ഇല്ലാതാക്കുമെന്നതിലുപരി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കാരണമായേക്കും. ഇത്തരം ഉത്പന്നങ്ങളുടെ വിപണനം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പോലീസ് അറിയിച്ചു.

Spread the love

Leave a Reply