Wednesday, January 19

വ്യാജ ടാക്‌സിക്കാര്‍ക്കെതിരെ നടപടിയുമായി അബുദാബി പോലീസ്

അബുദാബിയിലെ അനധികൃത ടാക്‌സിക്കാര്‍ക്കെതിരേ ശക്തമായ നിലപാടുമായി അബുദാബി പോലീസ് രംഗത്തിറങ്ങി. മൂന്ന് മാസത്തിനിടെ സ്വകാര്യ ഉടമസ്ഥതയിലുള്ള 650 വാഹനങ്ങളാണ് അബുദാബിയില്‍ അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നതായി കണ്ടെത്തിയത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസിന്റെ പുതിയ നിലപാട്.

അനധികൃതമായി ഇത്തരം വാഹനമോടിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴയും 24 ബ്ലാക്ക് പോയിന്റ്സും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് അബുദാബി പോലീസ് അറിയിച്ചു. അനധികൃത ടാക്‌സി സര്‍വീസ് നടത്തിയ 2000 പേരെ ഈ വര്‍ഷം അബുദാബി പോലീസ് പിടികൂടിയിട്ടുണ്ട്. സ്വന്തമായി യു.എ.ഇ. ലൈസന്‍സ് കൈവശം വെക്കാതെയും രാജ്യത്ത് അനധികൃതമായി താമസിക്കുകയും ചെയ്താണ് സ്വകാര്യ വാഹനങ്ങള്‍ പലരും അനധികൃത ടാക്‌സി സര്‍വീസായി ഉപയോഗിക്കുന്നതെന്ന് അബുദാബി പോലീസ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം അല്‍വത്ബയിലും സമീപപ്രദേശങ്ങളിലുമായി നൂറിലേറെ അനധികൃത ടാക്‌സികള്‍ പിടികൂടിയിരുന്നു. നിയമവിരുദ്ധമായ ഗതാഗതം സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് കാരണം യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും ഡ്രൈവറുടെ അനുഭവക്കുറവ് കൊണ്ട് അപകടങ്ങള്‍ നടക്കാമെന്നും ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി വകുപ്പിന്റെ ഡയറക്ടറായ ബ്രിഗേഡിയര്‍ ഇബ്രാഹിം സുല്‍ത്താന്‍ അല്‍ സബാബി പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍, ട്രാഫിക് സുരക്ഷ, ട്രാഫിക് നിയമഭേദഗതി എന്നിവയെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ അബുദാബി പോലീസ് നിരവധി കുറിപ്പുകള്‍ ഇറക്കിയിട്ടുണ്ട്.

 

Spread the love

Leave a Reply