Monday, January 17

അബുദാബിയില്‍ ഇനി കെട്ടിടം വാടകയ്ക്ക് വേണമെങ്കില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതായ രേഖകള്‍ നിര്‍ബന്ധം

 

തലസ്ഥാന എമിറേറ്റിലെ കെട്ടിടങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതായ രേഖകള്‍ നിര്‍ബന്ധമാക്കി. മാത്രവുമല്ല വാടകകെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍ബന്ധമായും കെട്ടിട ഉടമകള്‍ നടപ്പിലാക്കണമെന്നും അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. കെട്ടിടങ്ങള്‍ വാടകയ്ക്കു കൊടുക്കുന്നതിനു മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ മുനിസിപ്പാലിറ്റിയില്‍ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചാലേ കെട്ടിടം വാടകയ്ക്കു നല്‍കാനുള്ള അംഗീകാരവും ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റും റസിഡന്‍ഷ്യല്‍ യൂണിറ്റ് റജിസ്ട്രേഷന്‍ നടപടികളും പൂര്‍ത്തീകരിക്കാനാവൂ. കാലാനുസൃതമായി അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ കെട്ടിടങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതോടൊപ്പം ഉപകരണങ്ങളുടെ പ്രവര്‍ത്തന നിലവാരം, ഊര്‍ജ ഉപയോഗം എന്നിവ മെച്ചപ്പെടുത്താനുമാവും. അറ്റകുറ്റപ്പണികള്‍ നിര്‍ബന്ധമാക്കുന്നതിലൂടെ കെട്ടിടത്തില്‍ താമസിക്കുന്നവരുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും സാധിക്കുമെന്നാണ് അബുദബി മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും കെട്ടിടങ്ങളുടെ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി അവസ്ഥ അപായകരമാണെങ്കില്‍ ജനങ്ങളെ പാര്‍പ്പിക്കുന്നതിന് അനുവദം നല്‍കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Spread the love
Read Also  അബുദാബി എമിറേറ്റില്‍ കൂടുതല്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വരുന്നു