എല്ലാ വർഷവും പുറത്ത് വിടേണ്ട ദേശീയ ക്രൈം റെക്കോർഡ് പുറത്ത് വിടാതെ കേന്ദ്ര സർക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തെ ക്രൈം വിവരങ്ങളാണ് കേന്ദ്ര സർക്കാർ പുറത്ത് വിടാതെ തടഞ്ഞിരിക്കുന്നത്. സംസ്ഥാനങ്ങൾ ഡാറ്റ നൽകാത്തത് മൂലമാണ് 2017ലെ റിപ്പോർട്ട്‌ പുറത്ത് വിടാത്തതെന്നാണ് സർക്കാർ വാദം. നേരത്തെ രാജ്യത്തെ തൊഴിൽ നഷ്ടം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാത്തതിൽ പ്രതിഷേധിച്ച് എൻ.എസ്.സി ചെയർപേഴ്സൺ അടക്കം രാജിവച്ചതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ കേന്ദ്ര സർക്കാരിന് നേരെ ഉയരുന്നത്.

2016-ലെ ജയിൽ സ്റ്റാറ്റിസ്റ്റിക്ക്സ് കണക്കുകളും അപകട, ആത്മഹത്യ റിപ്പോർട്ടുകളും പുറത്ത് വിട്ടിട്ടില്ലെന്നും വിവരാവകാശ പ്രവർത്തകൻ ജിതേന്ദ്ര ഗഡ്ഗെ സമർപ്പിച്ച വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. ദേശീയ ക്രൈം റെ ക്കോർഡ് ബ്യൂറോയില്‍ ഇത് സംബന്ധിച്ച ചോദ്യം താൻ ചോദിച്ചതായും പൊതു തിര ഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്ത് വിടാത്തതിന് പിന്നിൽ ടെക്നിക്കൽ ആയ കാര്യങ്ങളല്ല ഉള്ളതെന്നും ഇതിന് പിന്നിൽ തീർത്തും രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 2017-ലെ റിപ്പോർട്ട് പുറത്ത് വിടുന്നതിന് പിന്നിലുള്ള ടെക്നിക്കലായുള്ള കാര്യങ്ങൾ നമുക്ക് മന സ്സിലാക്കാം, എന്നാൽ 2016ലെ ആത്മഹത്യ അപകട നിരക്കുകൾ പുറത്ത് വിടാത്തത് തികച്ചും സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ഉൾപ്പടെ യുള്ള കാലഘട്ടത്തിലെ കർഷക ആത്മഹത്യകളുടെ കണക്കുകൾ പുറത്ത് വരുമെന്ന ഭയം മൂലമാണ് സർക്കാർ ഇത്തരം രേഖകൾ പൂഴ്ത്തി വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങളെ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും കൂടൂതൽ സമയം ചെലവഴിക്കുന്നത് മൂലമാണ് റിപ്പോർട്ട് പുറത്ത് വിടാൻ കാലതാമസം നേരിടു ന്നതെന്നാണ് സർക്കാർ വാദം. അപകട മരണങ്ങളെക്കുറിച്ചും ഇത്തരത്തിലുള്ള പഠനങ്ങൾ നടക്കുന്നതിനാലാണ് റിപ്പോർട്ട് പുറത്ത് വിടാൻ സമയം എടുക്കുന്നതെന്നും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നോട്ട് നിരോധനവും തൊഴിലില്ലായ്മയും ജിഎസ്ടിയും മൂലം രാജ്യത്ത് നിരവധി കർഷകരും ഇടത്തരം കച്ചവടക്കാരും ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം റിപ്പോർട്ടുകൾ പുറത്ത് വരുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഇത്തരം റിപ്പോർട്ടുകൾ പൂഴ്ത്തുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Read Also  സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഈ രാജ്യം എന്ന് നന്നാവും?; മോദിക്ക് പാരയായി പഴയ ട്വീറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here