ഇനി കവികൾക്കും രാജ്യത്ത് ഭ്രഷ്ട്. അയൽരാജ്യത്തുള്ള കവിയാണെങ്കിൽ അവർ ചാരന്മാരോ ഇന്ത്യാവിരുദ്ധന്മാരോ ആയി ചിത്രീകരിക്കപ്പെടുമെന്നതാണ് സംഘപരിവാർ ഭരണകാലത്തെ പ്രത്യേകത. ഉറുദു, പാഴ്‌സി, അറബി ഭാഷയിലെ വിഖ്യാത വിപ്ലവ കവി ഫൈസ് അഹ്മദ് ഫായിസിന്റെ കവിതയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഫായിസിന്റെ ‘ഹം ദേഖേംഗേ’ എന്ന കവിത ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഐഐടി കാൺപൂർ വിദ​ഗ്ദ്ധ സമിതിയെ രൂപീകരിച്ചുകഴിഞ്ഞു. പലപ്പോഴും പാക്കിസ്ഥാനെതിരെ നിലപാട് സ്വീകരിച്ച കവിയാണ് ഫൈസ് അഹമ്മദ് ഫായിസ്

വിദ്യാർത്ഥികൾ ഒരു പ്രതിഷേധമാർഗ്ഗമെന്ന നിലയ്ക്കാണ് ഫായിസിന്റെ കവിത ചൊല്ലിയത്. ജാമിഅ വിദ്യാർഥികൾക്കെതിരായ പോലിസ് അതിക്രമത്തിനെതിരേ കാംപസിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ മാർച്ചിൽ ഫൈയ്‌സിന്റെ കവിത ആലപിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിൽ വിളിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കവിതയ്‌ക്കെതിരെ ഭരണകൂടം നടപടിയെടുത്തതോടെ സാംസ്കാരികപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. ഫായിസിന്റെ കവിതക്കെതിരെ നടപടി തുടങ്ങിയ ഐഐടി കാൺപൂരിന്റെ തീരുമാനം അസംബന്ധവും തമാശയുമാണെന്ന് ഹിന്ദി ചലച്ചിത്ര ഗാന രചയിതാവ് ജാവേദ് അക്തർ പറഞ്ഞു. സ്ഥാപനത്തിന്റെ തീരുമാനം ഗൗരവമായി ചർച്ച ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് അക്തർ പറഞ്ഞു. ജീവിതത്തിന്റെ പകുതിയോളം ഫൈസ് പാകിസ്താന് പുറത്താണ് ജീവിച്ചിരുന്നത്, അദ്ദേഹത്തെ അവിടെ പാകിസ്താൻ വിരുദ്ധനെന്ന് വിളിച്ചിരുന്നു. പാകിസ്താൻ ഏകാധിപതി സിയാ ഉൽ ഹക്കിന്റെ സാമുദായിക, പിന്തിരിപ്പൻ, മതമൗലികവാദ സർക്കാരിനെതിരേ പ്രതിഷേധിച്ചാണ് ഹം ദേഖേം​ഗെ എഴുതിയതെന്ന് ജാവേദ് അക്തർ ചൂണ്ടിക്കാട്ടി.

ഡിസംബർ 15 ന് ജാമിഅ മില്ലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കെതിരായ പോലിസ് അതിക്രമം ഇന്ത്യയിലുടനീളമുള്ള കാംപസുകളിൽ ശക്തമായ പ്രതികരണമാണ് സൃഷ്ടിച്ചത്. ഡിസംബർ 17 ന് ഐഐടി കാൺപൂർ കാംപസിൽ നടന്ന പ്രകടനത്തിനിടെ വിദ്യാർഥികൾ ഫൈസിന്റെ കവിത ചൊല്ലിയിരുന്നു.  അധ്യാപകൻ വാഷിമന്ത് ശർമയും മറ്റ് 16 പേരും കവിത ചൊല്ലിയവർക്കെതിരേ പരാതി നൽകിയിരുന്നു. “ഐഐടി ഡയറക്ടർക്ക് അവർ നൽകിയ രേഖാമൂലമുള്ള പരാതിയിൽ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ചില വാക്കുകൾ ഈ കവിതയിലുണ്ടെന്ന് ആരോപിച്ചിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സി എ ബി പ്രതിഷേധം രാജ്യമൊട്ടാകെ പടരുന്നു ; ജാമിയ മിലിയയിലെ പ്രക്ഷോഭം തുടരുന്നു

2 COMMENTS

  1. ഇന്ത്യയില്‍ ആദ്യം നിരോധിക്കേണ്ടത് സാരേ ജഹാന്‍ സെ അച്ചാ ആണ്. ഒരു വിദേശി എഴുതിയ പാട്ട് ഇന്ത്യ വിരുദ്ധമാകാനേ തരമുള്ളൂ. . . ഉടന്‍ നിരോധിക്കണം. . .

LEAVE A REPLY

Please enter your comment!
Please enter your name here