നടി മഞ്ജുവാര്യർ നൽകിയ പരാതിയിന്മേലുള്ള നടപടിയുടെ ഭാഗമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ശ്രീകുമാര്‍ മേനോനെ ജാമ്യത്തില്‍ വിട്ടു. രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.

ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയക്കുന്നതായും മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മഞ്ജുവിൻ്റെ പരാതിയിലെ ആരോപണങ്ങള്‍ ശരിയാണെന്നുള്ളതിനു തെളിവുകളുള്ളതായി പൊലീസ് പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ജാമ്യത്തിന് ശേഷം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. നന്മ ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിച്ചെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.  പാലക്കാട് ക്രെംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇതിനുശേഷം ശ്രീകുമാര്‍ മേനോന്‍ ചോദ്യം ചെയ്യലിനായി ഇന്ന്  വൈകീട്ട് നാലുമണിക്കാണ് തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്തിയത്. ഇത്രനാളും നാട്ടില്‍ ഇല്ലാത്തതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.

അതേസമയം  മഞ്ജു ആരോപിക്കുന്ന തരത്തിലുള്ള ഒന്നും ശ്രീകുമാർ മേനോൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പരാതിയുമായി ബന്ധപ്പെട്ട് നേരത്തെ മഞ്ജു വാര്യര്‍ ചാവക്കാട് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സംവിധായകൻ ശ്രീകുമാര മേനോൻ തന്നെ അപായപ്പെടുത്തുമെന്ന പരാതിയുമായി മഞ്ജു വാരിയർ

LEAVE A REPLY

Please enter your comment!
Please enter your name here