വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ വിജയിച്ച ഇടതുസ്ഥാനാർഥി വി കെ പ്രശാന്തിനെ അഭിനന്ദിച്ചുകൊണ്ട് ബി ഡി ജെ എസ് സംസ്ഥാനപ്രസിഡൻ്റ തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി ഫെയ്സ് ബുക്ക് പോസ്റ്റിട്ട പ്രവർത്തകനെ ബി ഡി ജെ എസ് പുറത്താക്കി. തുഷാറിൻ്റെ ഫെയ്സ് ബുക്ക് പേജ് അഡ്മിൻ കൂടിയായ കിരൺ ചന്ദ്രനെയാണു പുറത്താക്കിയത്. കഴിഞ്ഞ ദിവസമാണു പ്രശാന്തിനെ അഭിനന്ദിച്ചുകൊണ്ട് തുഷാറിൻ്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റ് വിവാദമായതിനെത്തുടർന്ന് അത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും ബി ഡി ജെ എസ് ഇപ്പോഴും എൻ ഡി എ മുന്നണിയുടെ ഭാഗമാണെന്നും വെളിപ്പെടുത്തി  സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തുകയും പോസ്റ്റ് ഡിലീറ്റ്  ചെയ്യുകയും ചെയ്തിരുന്നു

വട്ടിയൂർക്കാവിൽ വിജയിച്ച ഉടനെയാണു എഫ് ബി യിൽ തുഷാർ വെള്ളാപ്പള്ളിയുടെ അഭിനന്ദനക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഫെയ്സ് ബുക്കിൽ അശ്രദ്ധമായി പേജ് കൈകാര്യം ചെയ്തതിന് ഫെയ്സ് ബുക്കിലൂടെ തന്നെ ക്ഷമ ചോദിക്കുകയും ചെയ്തു. കോന്നിയിലുള്‍പ്പെടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണെന്നും വരും തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫലം ലഭിക്കുമെന്നും തുഷാർ കുറിപ്പിലെഴുതിയിരുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഒരു ലോഡ് പുസ്തകവുമായി എം എൽ എ ബ്രോ വീണ്ടും താരമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here