Monday, January 17

മലയാളിയെ തമിഴനായിത്തന്നെ കീഴടക്കിയ താരം ജോസഫ് വിജയ് @ 44

മലയാളിയ്ക്ക് കമൽ ഹസൻ ഒരു പാഷനായിരുന്നു. മലയാളിയേപ്പോലെ അവർ കമലിനെ കണ്ടു. പക്ഷേ മലയാളിയെ തമിഴനായിത്തന്നെ കീഴടക്കിയ നടനാണ് വിജയ്. ബട്ടൺ ഇടാതെ തുറന്നിട്ട സ്റ്റോൺ വാഷ് ഷർട്ടും അതിനുള്ളിലെ ടി ഷർട്ടും ഇട്ടാൽ വിജയ് ആകുമെന്ന് കൊച്ചു കുട്ടികൾ പോലും കരുതുന്നു. അത്രയ്ക്ക് അയാൾ സാധാരണ സിനിമാപ്രേമിയെ കീഴടക്കിക്കഴിഞ്ഞു.

കഠിനമായ പ്രയത്നങ്ങളിലൂടെത്തന്നെയാണ് വിജയ് തന്റെ സ്പേസ് കണ്ടെത്തിയത്. സിനിമാ പ്രവർത്തകനായിരുന്ന അച്ഛൻ S. A. ചന്ദ്രശേഖറിന്റെ പിൻബലം സിനിമയിലേക്കുള്ള വഴി വേഗത്തിൽ തുറന്നെങ്കിലും അത്തരം ‘കുടുംബ’ക്കച്ചവടത്തിൽ വലിയ വിജയമൊന്നും കണ്ടെത്താൻ വിജയ് യ്ക്കായില്ല എന്നതാണ് സത്യം. ‘പൂവേ ഉനക്കാകെ’എന്ന അക്കാലത്തെ ഹൃദ്യമായ ഒരു ചെറിയ ചിത്രമാണ് വിജയിയുടെ ആക്ടിംഗ് കരിയറിൽ വഴിത്തിരിവായത്. പിന്നീട് വന്ന ഷാജഹാൻ, തുള്ളാതെ മനവും തുള്ളും, കാതലുക്ക് മര്യാദ തുടങ്ങിയ സിനിമകൾ വിജയ് എന്ന റൊമാന്റിക്ക് താരത്തെ സൃഷ്ടിക്കുകയായിരുന്നു.

ഏതാണ്ട് 2005 നു ശേഷം വിജയ് നടത്തിയ കുതിപ്പ് തമിഴ് ചലച്ചിത്ര രംഗത്ത് ആസ്വാദനത്തിന്റെ മറ്റൊരു തലമാണ്. വിമർശനങ്ങൾ ഏറെ ഏറ്റുവാങ്ങി ഏതു സിനിമയിലും ഒരേ മുഖം, ഒരേ ആക്ഷൻ കോറിയോഗ്രാഫി, വിമർശനങ്ങൾ നിരവധി. അപ്പോഴും ഈ സ്റ്റോൺ വാഷ് ഷർട്ടുകാരൻ ഹിറ്റുകൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. എന്നാൽ അടിപതറിയ ഒരു കാലം വിജയുടെ കൊമേഴ്ഷ്യൽ കരിയറിൽ ഉണ്ടായി. അതിൽ നിന്നുള്ള തിരിച്ചുവരവ് സമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളുടെ ഷേഡിൽ വിജയ് പാറ്റേൺ പ്രതിഷ്ഠിച്ചു കൊണ്ട് മറികടക്കാൻ വിജയ്ക്ക് കഴിഞ്ഞു. തന്റെ ആക്ടിംഗിലെ പോരായ്മയേയും ജനപ്രിയതയേയും തിരിച്ചറിയാൻ വിജയ്നെപ്പോലെ കഴിഞ്ഞ മറ്റൊരു താരം കാണില്ല.

പക്ഷേ 2017 വിജയ് എന്ന താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വർഷമായിരുന്നു. മെർസൽ എന്ന എക്കാലത്തെയും വമ്പൻ ഹിറ്റൊരുക്കി ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കാൻ ഈ തമിഴനായി. രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയ വിജയ് എന്ന താരത്തെയാണ് 2017ൽ കണ്ടത്. പ്രത്യക്ഷമായി സംഘപരിവാർ നിലപാടുകൾ വിജയ്ക്കെതിരെ രംഗത്തെത്തി. അതുവരെ ആരാലും ശ്രദ്ധിക്കാതെ കിടന്ന ക്രിസ്ത്യൻ ഐഡൻറ്റിറ്റിയെപ്പോലും കുത്തിപ്പൊക്കാൻ അവർക്ക് കഴിഞ്ഞു. അങ്ങനെ വിജയ് എന്ന സെക്കുലർ നാമം ജോസഫ് വിജയ് ആയി മാറി. എന്നാലും തന്റെ താരപരിവേഷത്തിന് അതൊന്നും ഒരു പ്രശ്നമാവില്ലെന്ന് വിജയ് മെർസലിലൂടെ മറുപടി കൊടുത്തു. ഇനിയും വരാനിരിക്കുന്നതും ടിപ്പിക്കൽ വിജയ് പാറ്റേൺ സിനിമ തന്നെയാവാം പക്ഷേ. ഒരു മോഹൻലാൽ സിനിമാ ഡയലോഗ് പോലെ അവസാനാനിപ്പിക്കാം.
വിജയ്‌നെ എന്തുകൊണ്ടോ എല്ലാവർക്കും ഇഷ്ട്ടമാണ്.

അതേസമയം എ.ആർ. മുരുഗദോസ് വിജയ് ചിത്രം ‘സർക്കാരി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇന്നലെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സർക്കാർ ഇന്നലെ ഇന്ത്യൻ ട്വിറ്ററിൽ ആദ്യ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

Spread the love
Read Also  ആരാധകരുടെ കൂട്ടത്തിൽ നിന്നുകൊണ്ട് ഞാനും ഒരു നീണ്ട വിസിൽ അടിക്കുന്നു .ഇളയദളപതി വിജയ്ക്ക് വികാരനിര്‍ഭരമായ കത്തെഴുതി അമ്മ ശോഭ ചന്ദ്രശേഖരന്‍.

Leave a Reply