ചലച്ചിത്ര നടി അഞ്ജലി അമീറിനെതിരെ യുവാവിൽ നിന്നും ആസിഡ് ആക്രമണ ഭീഷണി. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവിലൂടെ അഞ്ജലി തന്നെയാണ് തനിക്കെതിരെയുള്ള ഭീഷണിയെക്കുറിച്ച് കരഞ്ഞുകൊണ്ട് ഫെയ്സ് ബുക്ക് സുഹൃത്തുക്കളെ അറിയിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവാവുമായി സൗഹൃദ ബന്ധത്തിലായിരുന്നുവെന്നും മാനസികമായി അടുപ്പമില്ലായിരുന്നുവെങ്കിലും കുറച്ചുകാലമായി ഒന്നിച്ചു ജീവിക്കുകയായിരുന്നുവെന്നും നടി അവർ വെളിപ്പെടുത്തുന്നു .
എന്നാൽ തനിക്ക് ആ ബന്ധം തുടരാൻ താല്പര്യമില്ലാത്തതുകൊണ്ട് നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ അയാളിൽ നിന്നും ആസിഡ് ആക്രമണ ഭീഷണി ഉണ്ടായിരിക്കുകയാണെന്നും ഫെയ്സ് ബുക്ക് ലൈവിൽ അഞ്ജലി ആരോപിക്കുന്നു. അഞ്ജലി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ലൈവിൽ പറയുന്നു. കരഞ്ഞുകൊണ്ടാണു അഞ്ജലി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. താൻ ആത്മഹത്യയുടെ വക്കിലാണെന്നും അവർ പറയുന്നു.
നടി ലൈവിലൂടെ വെളിപ്പെടുത്തിയത് :
‘എനിക്കെതിരെ ഒരാള്‍ ആസിഡ് ഭീഷണിയുയര്‍ത്തിയെന്ന് ഞാന്‍ പോസ്റ്റ് ഇട്ടിരുന്നു. ചില സാഹചര്യങ്ങളില്‍ ഒരാളുമായി ഞാന്‍ ലിവിങ് ടുഗെതറിലായിരുന്നു. ചില പ്രശ്നങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അയാള്‍ക്കൊപ്പം ജീവിക്കാന്‍ മാനസികമായി നല്ല ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അയാള്‍ക്കൊപ്പം ജീവിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നെല്ലാമാണ് ഭീഷണി. ഞാന്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
എന്റെ ജീവിതത്തില്‍ ഇനിയെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അതിനെല്ലാം പൂര്‍ണ ഉത്തരവാദിത്വം ആ വ്യക്തിയ്ക്കായിരിക്കും. നാലു ലക്ഷത്തോളം രൂപ ഇയാള്‍ എനിക്കു തരാനുണ്ട്. മനസുകൊണ്ട് അത്ര അടുപ്പമില്ലായിരുന്നെങ്കിലും ഞങ്ങള്‍ ഒരുവീട്ടില്‍ തന്നെയായിരുന്നു താമസം. കോളേജിലേക്ക് എന്നെ കൊണ്ടുപോകും. അവിടെയെത്തി, ഞാനിറങ്ങിയാല്‍ പോകില്ല. കോളേജിന്റെ പരിസരങ്ങളില്‍ തന്നെ കാണും. ഞാന്‍ എവിടെയൊക്കെ പോവുന്നുണ്ട് എന്നറിയാന്‍. ഞാനാരുമായി ഫോണില്‍ സംസാരിച്ചാലും കോളേജില്‍ അയാള്‍ ഏര്‍പ്പാടാക്കിയ ശിങ്കിടികളെ വിളിച്ച് പറഞ്ഞ് അവരെയൊക്കെ ഭീഷണിപ്പെടുത്തും.
ഒന്നരവര്‍ഷമായി അയാള്‍ക്ക് ജോലിയില്ല. ഞാന്‍ ജോലി ചെയ്തുണ്ടാക്കുന്ന കാശുമുഴുവന്‍ ഇയാള്‍ക്ക് കൊടുക്കേണ്ടിയും വരുന്നു. വളരെക്കാലമായി ഞാന്‍ പറയുന്നു. എനിക്കു നിങ്ങളോടു പ്രണയമില്ല. എന്നാലും കൈയും കാലും പിടിച്ച് പിന്നാലെ കൂടും. അച്ഛനോ അമ്മയോ ആരുമില്ലാത്തതാണ് അയാള്‍ മുതലെടുക്കുന്നത്. ആത്മഹത്യയുടെ വക്കിലാണ്. മാനസികമായും ശാരീരികമായും അത്രയും തളര്‍ന്നിരിക്കുകയാണ്. എന്തെങ്കിലും പറ്റിയാല്‍ തന്നെ ആരുമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ ഇങ്ങനെ തുറന്നു പറയുന്നത് മോശമാണെന്നറിയാം. അത്ര നിവൃത്തികേടുകൊണ്ടാണ് ലൈവില്‍ വരുന്നത്.’ കരഞ്ഞുകൊണ്ട് അഞ്ജലി പറഞ്ഞു.
‘അനീസ് വി സി എന്നാണ് അയാളുടെ പേര്. കൊടുവള്ളി സ്വദേശിയാണ്.’ ആസിഡ് ഭീഷണി മുഴക്കിയ വ്യക്തിയുടെ മാതാപിതാക്കളുടെ പേരുകളും അഞ്ജലി ലൈവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ‘എന്നെയൊന്ന് ഒഴിവാക്കിത്തന്നാല്‍ മതി. എവിടെയെങ്കിലും പോയി വീടെടുത്തു താമസിച്ചോളാം.’
അടുത്ത കാലത്തായി അനീസിൽ നിന്നും ഭീഷണി നിലനിൽക്കുന്നതിനാൽ അഞ് ജലി താമസം എറണാകുളത്തേക്ക് മാറ്റിയിരുന്നു. ഒരാഴ്ച മുമ്പ് അഞ്ജലി അമീറിൻ്റെ ജീവിത കഥ ചലച്ചിത്രമാക്കാനായി തീരുമാനിച്ച വിവരം അഞ്ജലി തന്നെ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വി കെ അജിത് കുമാറിൻ്റെ തിരക്കഥയിൽ ഡൈനി ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായിക ചിത്രം അഞ്ജലി തന്നെയായിരിക്കും. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന വിവരം പത്രസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു
അഞ്ജലിയുടെ പരാതിയെക്കുറിച്ച് സാമൂഹ്യക്ഷേമവകുപ്പ് അന്വേഷിക്കുന്നുണ്ട്. വനിതാ കമ്മീഷനും പരാതിയെക്കുറിച്ച് അന്വേഷണമാരംഭിച്ചു
https://www.facebook.com/anas.vc.koduvally he is that man
Anjali Ameer ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಡಿಸೆಂಬರ್ 3, 2019
പ്രതിപക്ഷം ഫേസ്ബുക്ക് പേജ്
പ്രതിപക്ഷം വാട്ട്സാപ്പിൽ