Monday, January 24

എഡിജിപി സുദേഷ് കുമാറിന്റെ പട്ടിയെ കല്ലെറിഞ്ഞതിന് കേസ്

എഡിജിപി സുദേഷ് കുമാറിന്റെ പട്ടിയെ കല്ലെറിഞ്ഞതിന് അഞ്ജാതർക്കെതിരെ പൊലീസ് കേസ് എടുത്തു. തിരുവനന്തപുരം പേരൂർക്കട പൊലീസാണ് പട്ടിയെ കല്ലെറിഞ്ഞതിന് മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ച് കേസ് എടുത്തത്. ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. തന്റെ പട്ടിയെ കല്ലെറിഞ്ഞെന്ന് കാണിച്ച് എഡിജിപി സുദേഷ് കുമാറാണ് പരാതി നൽകിയത്.

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചെന്ന വിവാദത്തിനിടയാണ് സംഭവം. സുദേഷ് കുമാറിന്റെ മകള്‍ തന്നെ മര്‍ദ്ദിച്ചുവെന്നും ദാസ്യവേലയ്ക്ക് നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ഗവാസ്‌കര്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കിയത്. വിഷയത്തില്‍ സുദേഷ് കുമാറിനെ ബറ്റാലിയന്റെ ചുമതലയില്‍ നിന്നു നീക്കുകയും ചെയ്തു.

Spread the love
Read Also  ചങ്ങനാശേരിയിൽ പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ മരിച്ച നിലയിൽ; കസ്റ്റഡി മർദ്ദനം മൂലമാണ് മരണമെന്ന് ബന്ധുക്കൾ

Leave a Reply