Thursday, January 20

മധുവിന്റെ സഹോദരി ചന്ദ്രിക ഇന്നുമുതൽ കേരളപോലീസിൽ

കഴിഞ്ഞ ഫെബ്രുവരി 22 നു അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രിക ഇന്നുമുതൽ കേരളപോലീസിൽ ജോലിയിൽ പ്രവേശിക്കും . സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി സേനയിലേക്ക് തെരഞ്ഞെടുത്ത ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള  74 പേരുടെ നിയമന ഉത്തരവ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.
ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ചു മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന, കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടക്കുമ്പോൾ ചന്ദ്രിക കേരള പോലീസ് സേനയിലേക്കുള്ള പി എസ് സി യുടെ അഭിമുഖപരീക്ഷയിലായിരുന്നു. സഹോദരൻ മധു ഉൾപ്പെടെയുള്ള കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാനുള്ള വഴിയായിരുന്നു ഒരു ജോലി നേടുകയെന്ന ചന്ദ്രികയുടെ സ്വപ്നം.  സഹോദരൻ ഇന്നില്ലെങ്കിലും ചന്ദ്രികയുടെ ചിരകാലസ്വപ്നം യാഥാർഥ്യമാവുമാകയാണ്.

ആദിവാസി വിഭാഗങ്ങളെ സേനയിലേക്ക് പ്രത്യേക റിക്രൂട്ട്മെന്റ് വഴി നിയമനം നടത്താൻ സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരുടെയും കായികക്ഷമതയുള്ളവരുടെയും പട്ടിക കളക്ടർ തയ്യാറാക്കി പി എസ് സി യ്ക്ക് കൈമാറിയിരുന്നു. പി എസ് സി അതിൽ നിന്നും 74 പേരെ അഭിമുഖം നടത്തി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിൽ 22 പേർ വനിതകളാണ്.

Spread the love
Read Also  മധുവും ഹനാനും നമ്മെ പഠിപ്പിക്കുന്നത്: മലയാളിയുടെ മാനസിക വൈകൃതത്തിന് മരുന്നില്ല