മൂന്നാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ ദിനമായ ഫെബ്രുവരി 22-ന് രാവിലെ 11 മണിക്ക് പ്രദർശിപ്പിക്കുന്ന മലയാള സിനിമയാണ് ‘ഒറ്റമുറി വെളിച്ചം’. രാഹുൽ രജി നായരുടെ പ്രഥമ സംവിധാന സംരഭമായ ഈ സിനിമ മികച്ച കഥാചിത്ര ത്തിനുൾപ്പെടെ 2017-ലെ നാല് സംസ്ഥാന പുരസ്ക്കാരങ്ങളാണ് കരസ്ഥമാക്കിയത്. സിനിമയിൽ നായികയായ വിനീത കോശി മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാ മർശം സ്വന്തമാക്കിയപ്പോൾ സഹനടിയായി പോളി വൽസനും എഡിറ്ററായി അപ്പു ഭട്ടതിരിയും രാഹുലിനൊപ്പം പുരസ്ക്കാരം കരസ്ഥമാക്കി.


മലയാള സിനിമ ഇതുവരെ ട്രീറ്റ് ചെയ്യാത്ത വൈവാഹിക ബലാൽസംഘം എന്ന വിഷയമാണ് ‘ഒറ്റമുറി വെളിച്ചത്തി’ന്റെ പ്രമേയം. സ്വപ്നങ്ങൾ നഷ്ടപ്പെട്ട് തേയില എസ്റ്റേറ്റിലെ അരണ്ട വെളിച്ചം മാത്രമുള്ള ഒറ്റമുറിയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. ആൺ അധികാരത്തിന്റെ പിടിയിൽ നിന്നും അവൾ അനുഭവിക്കുന്ന പീഡനങ്ങളും പ്രതിരോധങ്ങളും അതിജീവന ശ്രമങ്ങളുമാണ് ‘ഒറ്റമുറി വെളിച്ചം’.സിദ്ധാർഥ് പ്രദീപാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ലൂക്ക് ജോസാണ് ഛായാഗ്രഹണം. 2019 ഫെബ്രുവരി 22, 23, 24 തീയതികളിൽ അടൂർ സ്മിതാ തീയറ്ററിലാണ് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. ഓൺ ലൈൻ ഡെലിഗേഷൻ പാസ്സുകൾക്കായി

ഈ ലിങ്ക് ഉപയോഗിച്ച് രജിസ്ട്രർ ചെയ്യാവുന്നതാണ്…

.Https://tinyurl.com/yas6nkw4

 

വൈവിധ്യങ്ങളുടെ കലാസങ്കല്പവുമായി കൊച്ചി മുസിരിസ് ബിനാലെ

Read Also  അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള; മാസ്റ്റേഴ്‌സ് വിഭാഗത്തിൽ മൃണാൾ സെന്നിന്റെ 'ഭുവൻ ഷോം '

LEAVE A REPLY

Please enter your comment!
Please enter your name here