മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയ്യാറാകാത്ത പി.എസ്.സി. പിരിച്ചുവിടണമെന്ന് വിഖ്യാത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍. സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കില്‍ പി.എസ്.സി പിരിച്ചുവിടേണ്ടതാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തി രഹിതമാണെന്നും അടൂര്‍ പറഞ്ഞു.

മലയാളത്തില്‍ പരീക്ഷ പി.എസ്.സി പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിന് മുന്നില്‍ നടത്തുന്ന നിരാഹാര സമര പന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാള്‍ക്ക് സ്വാഭാവികമായി മനസിലാക്കുന്ന ഭാഷ മാതൃഭാഷയാണ്. അതുകൊണ്ട് തന്നെ മാതൃഭാഷ അറിയുന്ന ഒരാള്‍ ഏത് ഭാഷയും പഠിക്കും. നമ്മുടെ ഭാഷ അറിഞ്ഞാല്‍ മാത്രമേ മറ്റ് ഭാഷകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇംഗ്ലീഷില്‍ പരീക്ഷ നടത്തുന്നതാണ് അരക്ഷിതമെന്നും അടൂര്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പി.എസ്.സി ചോദ്യങ്ങള്‍ ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷയിലും നല്‍കി തുല്യനീതി ഉറപ്പാക്കുക എന്നതാണ് ആവശ്യം. ഇതുസംബന്ധിച്ചു സെപ്തംബര്‍ 16ന് മുഖ്യമന്ത്രി പി.എസ്.സിയുമായി ചര്‍ച്ച നടത്തും.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പി എസ് സി പരീക്ഷ മലയാളത്തിലാക്കേണ്ടത് അടിസ്ഥാനപ്രശ്നം : അശോകൻ ചരുവിൽ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here