മൂന്നാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള. 2019 ഫെബ്രുവരി 22, 23, 24, അടൂർ സ്മിത തിയറ്ററിൽ നടക്കുന്നു.
ഉദ്ഘാടന ചിത്രം. ശ്രീ ലെനിൻ രാജേന്ദ്രന്റെ സ്മരണാർത്ഥം “ദൈവത്തിന്റെ വികൃതികൾ”.
മാസ്റ്റേഴ്സ് വിഭാഗത്തിൽ അടൂർ ഗോപാലകൃഷ്ണന്റെ “വിധേയൻ”, മൃണാൾ സെന്നിന്റെ “ഭുവൻഷോം”,
ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഡോ.ബിജു സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം “പെയിൻറ്റിങ് ലൈഫ്”, ലെനിൻ ഭാരതിയുടെ തമിഴ് ചിത്രം “മെർക്കു തൊടർച്ചി മലൈ” എന്നിവ പ്രദർശിപ്പിക്കും.
മലയാള സിനിമ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ “ഒറ്റമുറി വെളിച്ചം”, (രാഹുൽ റിജി നായർ) ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ച “ആളൊരുക്കം” (വി.സി.അഭിലാഷ്), നിരൂപക ശ്രദ്ധ നേടിയ “ക ഖ ഗ ഘ ങ്ങ (ഷെറി).
ലോക സിനിമാ വിഭാഗത്തിൽ “ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ”, “ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്ക്”, “ഇൻ ദ ഫേഡ്”, “ഫോക്‌സ് ട്രോട്ട്”, “തീബ്”, ദി പ്രസിഡന്റ് , “എ ട്വൽവ് ഇയർ നൈറ്റ്” എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. എല്ലാ ഇതര ഭാഷാ ചിത്രങ്ങളും മലയാളം സബ് ടൈറ്റിലോടെ ആയിരിക്കും പ്രദർശിപ്പിക്കുന്നത്.
മേളയോട് അനുബന്ധിച്ചുള്ള ഓപ്പൺ ഫോറത്തിൽ മലയാളത്തിന്റെ നവ സിനിമ എന്ന വിഷയത്തിൽ സംവിധായകരായ മനോജ് കാന, സുദേവൻ, ഷെറി, സക്കറിയ എന്നിവർ സംസാരിക്കും.
മേളയോട് അനുബന്ധിച്ചു നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. സംവിധായകരായ മനോജ് കാന, സുദേവൻ, ഷെറി എന്നിവർ അടങ്ങിയ ജൂറി ഷോർട്ട് ഫിലിം മത്സര വിജയികളെ നിർണ്ണയിക്കും.
ഫെബ്രുവരി 22 ന് വൈകിട്ട് 4.30 ന് മേളയുടെ ഉദ്ഘാടനം ബീനാപോൾ നിർവ ഹിക്കും. സജിതാ മഠത്തിൽ മുഘ്യ അതിഥി ആകും.24 ന് സമാപന സമ്മേളനം മധുപാൽ ഉദ്ഘാടനം ചെയ്യും.

'മെർക്കു തുടർച്ചി മലൈ'ആദ്യ ദിന ചിത്രം  

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും തൊഴിലാളി ജീവിതത്തിന്റെയും കഥ പറയുന്ന ‘മെർക്കു തുടർച്ചി മലൈ’ മൂന്നാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ ദിനമായ ഫെബ്രുവരി 22 ന് രാവിലെ 8.30 ന് അടൂർ സ്മിതാ തീയറ്ററിൽ പ്രദർശി പ്പിക്കുന്നു.വിജയ് സേതുപതി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരി ക്കുന്നത് ലെനിൻ ഭാരതിയാണ്. ഇളയരാജയുടെ സംഗീതവും തേനി ഈശ്വറിന്റെ ഛായാഗ്രഹണവും. ലെനിൻ ഭാരതിയും രാസി തങ്കദുരൈ ചേർന്ന് എഴുതിയ കഥയ്ക്ക് എം.സി. കാശി വിശ്വനാഥനാണ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. ഗായത്രി കൃഷ്ണയും ആൻറണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിൽ ജീവിക്കുന്ന ഭൂരഹിതരായ തൊഴിലാളികളുടെ അതിജീവന പ്രതിസന്ധിയാണ് സിനിമയുടെ പ്രമേയം. വാണിജ്യവത്ക്കരണം ഗ്രാമീണ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും അത് സൃഷ്ടിക്കുന്ന ദുരന്തങ്ങ ളുമാണ് ലെനിൻ ഭാരതി തന്റെ സിനിമയിലൂടെ ചർച്ച ചെയ്യുന്നത്. അതു കൊണ്ട് തന്നെ ‘ മെർക്കു തുടർച്ചി മലൈ’ എന്ന ചിത്രം ഭൂമിയുടെയും പരിസ്ഥിതി യുടെയും രാഷ്ട്രീയം അടയാളപ്പെടുത്തുന്നു. ന്യൂയോർക്ക്, ചിക്കാഗോ, സിംഗപ്പൂർ തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ള ഈ ചിത്രം നിരവധി പുരസ്ക്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

Read Also  അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രദർശന ചിത്രങ്ങൾ

For Online Registration Lo On To

https://tinyurl.com/yas6nkw4

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here