മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കും പഴയ ചാക്കും ഒരുപോലെ ആണെന്ന് രാഷ്ട്രീയ നിരീക്ഷകൻ എ. ജയശങ്കറിന്റെ വിമർശനം. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് ശബരിമല ദർശനത്തിനെത്തിയ രഹ്ന ഫാത്തിമ അറസ്റ്റ് നോക്കി കഴിയുകയാണെന്നും മുംബൈയിൽ നിന്ന് വിമാനത്തിൽ എത്തിയ തൃപ്തി ദേശായി മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് വന്നിട്ട് വന്ന വഴിക്ക് പോയെന്നും ജയശങ്കർ പിണറായി വിജയനെ പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ പിണറായിക്കെതിരെ രംഗത്ത് വന്നത്.