Monday, January 17

ശബരിമല ചർച്ച: അഡ്വക്കേറ്റ് ആശ ഉണ്ണിത്താനെതിരെ സംഘപരിവാർ ആക്രമണം

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പങ്കെടുത്ത് സംസാരിച്ചതിന് അഡ്വക്കേറ്റ് ആശ ഉണ്ണിത്താനെതിരെ സംഘപരിവാർ പ്രവർത്തകരുടെ സൈബർ ആക്രമണം. മുൻ ഡിജിപി ടി പി സെൻകുമാർ, സിപിഐഎം നേതാവ് എ.എ. റഹീം എന്നിവരോടൊത്ത്, ടി. ജി. സുരേഷ്‌കുമാർ നയിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരിലാണ് ആക്രമണം.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് സംഘപരിവാർ അയ്യപ്പ ഭക്തരെന്ന പേരിൽ ആശ ഉണ്ണിത്താനെതിരെ കൂട്ട ആക്രമണം നടത്തുന്നത്. തനിക്ക് ശബരിമലയിൽ പോകുവാൻ ആഗ്രഹമുണ്ടെന്നും താൻ യഥാർത്ഥ ഭക്തയാണെന്നും ഇന്നലെ ആശ ചാനലിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് സംഘപരിവാർ പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളത്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്ത ആർഎസ്എസ് അക്രമി സംഘത്തെ പേപ്പട്ടിയെപ്പോലെ എന്ന് പരാമർശിച്ചുവെന്ന് ആരോപിച്ചാണ് സംഘപരിവാർ ആശയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. കൂടാതെ അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന വനിത അധ്യക്ഷ ടി.ടി. ഉഷ അയ്യപ്പഭക്തരെ ആശ ഉണ്ണിത്താൻ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നൽകി.

Spread the love
Read Also  ശബരിമലയിലെ അന്തിമവിധി ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം: ബാബരി മസ്ജിദ്/ അയോധ്യ വിഷയങ്ങളെ വോട്ടാക്കാൻ ബിജെപി ശ്രമം

1 Comment

  • Anonymous

    സത്യസന്ധമായ രീതിയിൽ വാർത്തകൾ അവതരിപ്പിക്കുക. ആശാ ഉണ്ണിത്താൻ അയ്യപ്പഭക്തരെ ‘ പേപ്പട്ടികൾ ‘ എന്ന് അടച്ചാക്ഷേപിക്കുകയായിരുന്നു. അവിശ്വാസികളായ യുവതികളെ ശബരിമലയിൽ തടഞ്ഞത് മലയാളികളായ ഭക്തരെക്കാളധികം അന്യസംസ്ഥാനക്കാരായ ഭക്തരായിരുന്നു. ഇവരെയൊക്കെ അപമാനിക്കാൻ ആശയക്ക് എന്തവകാശം. വിമർശനമാകാം. അത് മാന്യമായ ഭാഷയിലാകണം. ചാനൽ ചർച്ചകളിൽ വന്നിരുന്ന്, നാലഞ്ച് ആക്ടിവിസ്റ്റുകൾക്കായി കോടിക്കണക്കിനു വരുന്ന അയ്യപ്പഭക്തരെ അവഹേളിച്ച ആ സ്ത്രീ മാപ്പു പറയേണ്ടതാണ്.

Leave a Reply