Wednesday, January 19

ജലാലാബാദില്‍ ആത്മഹത്യാബോംബ് സ്ഫോടനം 19 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍റെ കിഴക്കന്‍ പട്ടണമായ ജലാലാബാദില്‍ ആത്മഹത്യാ ബോംബ് സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പത്ത് പേര്‍ സിക്ക് മൈനോറിറ്റി വിഭാഗക്കാരാണ്. സിക്കുകാര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ അഫ്ഗാനിസ്ഥാനില്‍ വ്യാപക അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്നലെ നടന്ന സ്ഫോടനത്തില്‍ നിരവധി കടകളും കെട്ടിടങ്ങളും തകര്‍ന്നു.

പ്രൊവിന്‍ഷ്യല്‍ തലസ്ഥാനമായ നന്‍ഗാര്‍ഹറില്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനി ഒരു ആശുപത്രി ഉദ്ഘാടനം നിര്‍വ്വഹിച്ച് നിമിഷങ്ങള്‍ക്കകമായിരുന്നു സ്ഫോടനം.

പ്രസിഡന്‍റിനെ കാണാന്‍ പോവുകയായിരുന്ന സിക്ക് മൈനോറിറ്റിക്കാര്‍ സഞ്ചരിച്ച വാഹനത്തിനു നേരേയായിരുന്നു ആക്രമണം. 19 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ പത്തുപേര്‍ സിക്കുകാരാണ്. സ്ഫോടനം നടന്ന ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Spread the love