356 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1663 ജനുവരി 8ന് ഫോർട്ടുകൊച്ചിയിൽ നടന്ന പൊരിഞ്ഞ യുദ്ധത്തിൽ പറങ്കികൾ, ലന്തക്കാർക്ക് കീഴടങ്ങി. യുദ്ധത്തിൽ അക്കാലത്ത് ഏഷ്യയിലെ ഏറ്റവും മികച്ച ഗ്രന്ഥാലയമായിരുന്ന സെന്റ് പോൾ ലൈബ്രറിയും കോട്ട ആശുപത്രിയുമെല്ലാം കത്തിച്ചാമ്പലായി. യുദ്ധക്കരാറനുസരിച്ച് പാതിരിമാർ ഉൾപ്പെടെയുള്ള പറങ്കികളെ ഗോവയിലേക്ക് അയച്ചു. സ്വർണ്ണം, വെള്ളി തുടങ്ങിയ സ്വത്തുവകകൾ കൂടെ കൊണ്ടു പോകാൻ അനുവദിച്ചില്ല. അതു കൊണ്ട് പോർച്ചുഗീസുകാർ അവ കുഴികൾ കുത്തി കുഴിച്ചുമൂടി. ഒപ്പം ആ നിധിക്ക് കാവലാ ളായി സ്വന്തം അടിമകളായ നീഗ്രോകളേയും കുഴിച്ചുമൂടി.എന്നെങ്കിലും തിരിച്ചു വരുമെന്നും അതുവരെ തങ്ങളുടെ വിശ്വസ്ത സേവകരായ ആ കാപ്പിരികൾ അവ കാത്തു സൂക്ഷിക്കുമെന്നും ശുഭാപ്‌തി വിശ്വാസികകളായ പറങ്കികൾ വിശ്വസിച്ചു. ഈ അടിമകളാണ് കാപ്പിരിമുത്തപ്പൻ എന്ന പേരിൽ ഇന്നും ആരാധിക്കപ്പെടുന്നത്.
 
 
ഗോവയിലേക്ക് പോയവർ പോർച്ചുഗീസ്കാർക്ക് നാട്ടുകാരിപ്പെണ്ണുങ്ങളിൽ ജനിച്ച സങ്കരവർഗ്ഗക്കാരായിരുന്നു. അവരെ കസാഡോകൾ എന്നു വിളിച്ചു. സമ്പന്നരായിരുന്നു, അവർ.
 
ആഫ്രിക്കയിൽ നിന്ന് അടിമപ്പണിക്കായി പറങ്കികൾ പിടിച്ചു കൊണ്ടുവന്ന കാപ്പി രികൾ  ആറരയടിപ്പൊക്കവും കരിക്കട്ട പോലെ കറുത്ത നിറവും പിരിഞ്ഞ കുറ്റിത്തല മുടിയുമുള്ള ബലിഷ്ഠകായരായിരുന്നു. 160 വർഷം നീണ്ടു നിന്ന പറങ്കി കോളനി വാഴ്ചക്കാലത്ത് കൊച്ചി ഒരു അടിമവിൽപ്പന കേന്ദ്രവുമായിരുന്നു.
കൈകാലുകളിൽ ചങ്ങലയിൽ ബന്ധനസ്ഥരായ കാപ്പിരികൾ.
കോട്ടും പാൻസും ധരിച്ച്, മദ്യം മോന്തി ചുരുട്ടും പുകച്ച് മാവിൻകൊമ്പിലൊ ആലിൻ ചുവട്ടിലൊ ഇരിക്കുന്ന കാപ്പിരിമുത്തപ്പനെ കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. ഇതിൽ എത്ര കഴഞ്ച്  സത്യമുണ്ട്? അറിഞ്ഞുകൂടാ.
 
അതെന്തായാലും, എന്തെങ്കിലും കാണാതായർ നീഗ്രോ വംശജനായ കാപ്പിരിമുത്തപ്പന്‌
മദ്യമോ ചുരുട്ടോ നിവേദിച്ചാൽ താമസിയാതെ തിരിച്ചു കിട്ടുമെന്ന് വിശ്വസിക്കുന്നവർ ഇന്നും കൊച്ചിയിലുണ്ട്. നഷ്ടപ്പെട്ട വിലപ്പെട്ട പല വസ്തുക്കളും തിരിച്ചു കിട്ടിയതായുള്ള
കഥകൾ കൊച്ചിയിലിന്നും വാമൊഴിയായി പ്രചാരത്തിലുണ്ട്.
 
 

മട്ടാഞ്ചേരി മങ്ങാട്ട് മുക്കിൽ ഒരു മതിൽക്കെട്ടിന് പുറത്ത്, തേയിലപ്പെട്ടിയോളം മാത്രം വലുപ്പമുള്ള മാടത്തറയിൽ മെഴുതിരികൾ എരിയുന്നത് കൊച്ചുനാള്‍ സ്ക്കൂളിലേക്കു പോകുമ്പോൾ കണ്ടിട്ടുണ്ട്. ഓടുപാവിയ മാടത്തറയിൽ വിഗ്രഹങ്ങളൊന്നുമില്ല. അരൂപിയായ കാപ്പിരിമുത്തപ്പന്‌ നിവേദ്യമായി പുട്ടും പുഴുങ്ങിയ മുട്ടയും ചുരുട്ടും കള്ളും ഒക്കെ വെച്ചു കാണാറുണ്ട്. ചാത്തൻ ഉൾപ്പെടെ അനേകം ദൈവങ്ങളെ പൂജിക്കുന്ന ഒരു നാട്ടിൽ നീഗ്രോ ദൈവവും! എന്താല്ലെ?

കാപ്പിരിമാവും കാപ്പിരിആലും ഈ അജ്ഞാത സേവകന്റെ സാനിധ്യം കൊണ്ട്
പ്രശസ്തമാണത്രെ. കൊച്ചിയിൽ മാത്രം നിലനിൽക്കുന്ന ഈ മിത്തിനെ അടിസ്ഥാ നമാക്കി രണ്ടു നോവലുകൾ എഴുതപ്പെട്ടിട്ടുണ്ട്. പോഞ്ഞിക്കര റാഫിയുടെ ‘ഓ രാപ്ര നോവിസ്’ ( മലയാളം) ജോർജ്ജ് തുണ്ടി പറമ്പിലിന്റെ മായ (ഇഗ്ളീഷ്).
 
 ഈ വിശ്വാസാചാരങ്ങൾക്ക് പിന്നിൽ യാതൊരു മതവുമില്ല എന്നതാണ് രസകരമായ മറ്റൊരു പ്രത്യേകത.
 
 
 

വൈവിധ്യങ്ങളുടെ കലാസങ്കല്പവുമായി കൊച്ചി മുസിരിസ് ബിനാലെ

 
Read Also  ടി.പത്മനാഭന്റെ  കഥാ ജീവിതം ; ജമാൽ കൊച്ചങ്ങാടി എഴുതുന്നു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here