‘ഒരു ദിവസം അയാൾ (ദേവേന്ദ്ര സിംഗ് ) എന്നോട് ഒരു കാറ് വാങ്ങാൻ ആവശ്യപ്പെട്ടു.|അതിനായി ഞാൻ അയോളോടൊപ്പം കരോൾബാഗിലേക്ക് പോയി പിന്നീട് ഡൽഹിയിൽ വച്ച് പലയാളുകളെ അയാൾ എനിക്ക് പരിചയപ്പെടുത്തി. മാത്രമല്ല മുഹമ്മദിനെയും എന്നെയും പലപ്പോഴും അയാൾ ഫോണിൽ ബന്ധപ്പെട്ടു. ഒരു ദിവസം മുഹമ്മദ് എനിക്ക് 35000 രൂപ തന്നു.. എന്നിട്ട് ഇതൊരു സമ്മാനമാണെന്നു പറയുന്നു. ആറോ എട്ടോ ദിവസങ്ങൾക്കുശേഷം എനിക്ക് ശരിക്കും ഡൽഹി ജീവിതത്തിൽ എന്തോക്കെയോ കുഴപ്പങ്ങൾ തോന്നുകയും കാശ്മിരിലേക്ക് തിരിച്ച് പോകണമെന്ന തോന്നൽ ഉണ്ടാവുകയും ചെയ്യുന്നു. എന്റെ കുടുംബവും എന്നോടൊപ്പമുണ്ട്. ഞാൻ വാടക വീടിന്റെ താക്കോൽ തിരികെ നൽകി.  ഈദ് ആഘോഷത്തിനുശേഷം ഡിസംബർ 14 ന് എത്താമെന്നു ഉടമസ്ഥയായ സ്ത്രീയോട് പറഞ്ഞു. എന്നാൽ പാർലമെന്റ് ആക്രമണത്തിനുശേഷം ഞാൻ വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. അതിനുശേഷം ശ്രീനഗറിലെ താരിഖുമായി ഞാൻ ബന്ധപ്പെട്ടു. വൈകുന്നേരം ഞാൻ ഡൽഹിയിലെത്തുകയും പോലിസ് പിടിയിലാകുകയുമായിരുന്നു. പോക്കറ്റിൽനിന്നും അപ്പോൾ തന്നെ 35000 രൂപ എടുക്കുകയും ഒരു കാരാഗൃഹത്തിലേക്ക് കൊണ്ടു പോകുകയുമായിരുന്നു.’

ഇത് ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട് വധശിക്ഷയ്‌ക്ക് വിധേയനായ അഫ്സൽ ഗുരുവിന്റെ വാക്കുകളാണ്
അഫ്സൽ ഗുരുവിന്റെ ഈ കൺഫഷനിൽ പറയുന്ന ദേവേന്ദ്ര സിംഗാണ് കഴിഞ്ഞ ദിവസം തീവ്രവാദ ബന്ധമാരോപിച്ച്‌ ഡൽഹിയിൽ അറസ്റ്റിലായത്. ദേവേന്ദ്ര  സിംഗിനെപ്പറ്റിയുള്ള വിശദീകരണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.

‘അയാൾ എന്നെ വല്ലാതെ പീഡിപ്പിച്ചു’ ഗുരുവിന്റെ കുറിപ്പ് തുടരുന്നു. ‘ഒരു ദിവസം രാവിലെ പത്ത് മണിക്ക് എന്നെ എസ് ടി എഫ് ടീം അറസ്റ്റ് ചെയ്തു. എന്നെ പയ്ഹല്ലൻ ക്യാമ്പിലേക്ക് കൊണ്ടുപോയി. ശരീരത്തിന്റെ സ്വകാര്യഭാഗങ്ങളിൽ വൈദ്യുതി കടത്തിവിടും, തണുത്ത വെള്ളത്തിൽ മുക്കിയും മറ്റും അതികഠിനമായി ശിക്ഷിച്ചു. ഞാൻ ആയുധവുമായി നടന്നെന്നു പറഞ്ഞാണ് ദേവേന്ദ്ര സിംഗ ശിക്ഷിച്ചത്. അയാളുടെ സേനയിൽപ്പെട്ട ഒരു പോലിസുകാരൻ അവർക്ക് പത്ത് ലക്ഷം രൂപ നൽകിയാൽ എന്നെ വിട്ടയ്ക്കാമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നും മുന്നറിയിപ്പ് നൽകി.’ ഗുരു പറയുന്നു.

മറ്റൊരു ക്യാമ്പിലേക്ക് മാറ്റപ്പെട്ട അഫ്സൽ ഗുരുവിനെ  ദേവേന്ദ്ര സിംഗ ഉൾപ്പടെ അതി മൃഗീയമായി പീഡിപ്പിക്കുകയും ഒടുവിൽ ഗുരു അയാൾക്ക് പത്ത് ലക്ഷം നൽകാമെന്ന് ഈ പീഡനം സഹിക്കവയ്യാതെ സമ്മതിക്കുകയും ഭാര്യയുടെ ആഭരണങ്ങളും മറ്റും വിറ്റ് അത് നൽകുവാൻ തീരുമാനിക്കുകയും ചെയ്തു. തുക തികയാഞ്ഞ് അഫ്സൽ ഗുരുവിന്റെ സ്കൂട്ടർവരെ ഇവർ എടുത്തു. അഫ്സൽ ഗുരു  ദേവേന്ദ്ര സിംഗിന്റെ അടുത്തെത്തുന്നത് ചില പോലീസുകാരുടെ മക്കൾക്ക് ട്യൂഷൻ എടുക്കുന്ന ഏർപ്പാടിലൂടെയായിരുന്നു. അഫ്ത്താഫ് എന്ന ഉദ്യോഗസ്ഥന്റെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുമ്പോഴാണ് അയാൾ ദേവേന്ദ്ര സിംഗിനെ ഗുരുവിന് പരിചയപ്പെടുത്തുന്നത്. അന്ന് അയാൾക്ക് താൻ ഡൽഹിയിലെ താമസക്കാരൻ എന്ന നിലയിൽ ചെയ്തു കൊടുത്ത സഹായമാണ് അഫ്സലിനെ കുരുക്കിയത്. രണ്ട് പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന നിർദ്ദേശം. അവർ ഒരിക്കൽപോലും കാശ്മീരി ഭാഷ ഉപയോഗിച്ചിട്ടില്ലെന്നു അഫ്സൽ ഗുരു പറയുന്നു

Read Also  പാക് അധീനകാശ്മീരിലെ നാലു ഭീകരകേന്ദ്രം തകർത്ത് ഇന്ത്യൻ സൈന്യം

ഇവിടെ തെളിയുന്ന ചില രാഷ്ട്രീയമുണ്ട്.  ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ദെവ് ന്ദർ സിംഗിനെ എന്ത് കൊണ്ടാണ് അന്ന് അറസ്റ്റ് ചെയ്യാതിരുന്നത്. എങ്കിൽ ഒരു പക്ഷെ അഫ്സൽ മാപ്പുസാക്ഷിയാവുകയും ദേവ് ന്ദർ സിങ് ശിക്ഷയേറ്റുവാങ്ങുകയും ചെയ്യുമായിരുന്നു.  ഇവിടെയാണ് മതപരമായ രാഷ്ട്രീയം ഭരണസംവിധാനത്തെ എങ്ങനെയെല്ലാം മാനിപ്പുലേറ്റ് ചെയ്യുന്നു എന്ന് മനസ്സിലാക്കേണ്ടത്. ഒരു പക്ഷേ ദേവ് ന്ദർ സിംഗിന്റെ പേരിനു പകരം ഇന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതുപോലെ ഒരു മുസ്ലിം നാമധാരിയുടെ പേരായിരുന്നെങ്കിലുള്ള അവസ്ഥ അതാണ് വരികൾക്കും സംഭവങ്ങൾക്കും ഇടയിലൂടെ വായിക്കേണ്ടത്.

മോദി ഭരണത്തിൻ കീഴിൽ ഇന്ത്യൻ രാഷ്ട്രീയം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ മതപരമായ വലിയ ധ്രുവീകരണത്തിന്റെ വക്കിലാണ്. ഭരണ കക്ഷിയും അതിന്റെ തണൽ പറ്റി നിൽക്കുന്ന ഏതാനും ഗ്രൂപ്പുകളും മാത്രം പിന്തുണയ്ക്കുന്ന CAB NRC കാലത്ത് വേണം അഫ്സൽ ഗുരുവിന്റെ കുറ്റസമ്മതം വീണ്ടും വായിക്കാൻ. എന്ത് കൊണ്ട് ദേവ് ന്ദർ എന്ന ഉദ്യോഗസ്ഥന്റെ നേരെ ഒരാളുടെ മരണക്കുറിപ്പിൽ പേരുണ്ടായിട്ടും അന്വേഷണം നീണ്ടില്ല എന്ന ചോദ്യത്തിന് ഒരുത്തരം മാത്രം അയാൾ മുസ്ലിം നാമധാരിയല്ല എന്നത് മാത്രം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

പ്രതിപക്ഷം സാഹിത്യ വാര്ഷികപ്പതിപ്പു ഇവിടെ വായിക്കാം

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here