Wednesday, January 19

അഫ്‌സ്പ നിയമത്തിൽ ഭേദഗതിയ്ക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

അസ്സം, നാഗാലാന്റ്, മണിപ്പൂര്‍, ജമ്മുകശ്മീര്‍ എന്നെ സംസ്ഥാനങ്ങളിൽ നിലവിലുള്ള സൈന്യത്തിന് പ്രത്യക അധികാരം നൽകുന്ന അഫ്‌സ്പ നിയമത്തിൽ മാറ്റം വരുത്തുന്നതിന് കേന്ദ്രസർക്കാകർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഈ മേഖലകളിൽ നിരന്തരം തുടരുന്ന വ്യാജ ഏറ്റുമുട്ടലുകളുടെയും ബലപ്രയോഗങ്ങളുടെയും പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നീക്കം.

ക്രമസമാധാന പാലനത്തിനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടും പാലിച്ചില്ലെങ്കില്‍ അറസ്റ്റോ, ബല പ്രയോഗമോ, വെടിവെപ്പോ നടത്താമെന്നാണ് പ്രത്യേക സൈനിക അധികാര നിയമത്തിലെ വ്യവസ്ഥ. ഇതില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നേരത്തെ അഫ്‌സ്പ നിയമത്തിനെതിരെ സുപ്രീം കോടതി രംഗത്ത് വന്നിരുന്നു. നിയമത്തിന്റെ ദുരുപയോഗം തടയണമെന്നാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് സുപ്രീം കോടതി നിർദേശിച്ചിരുന്നത്. ഭേദഗതി നീക്കത്തിനെതിരെ നിയമം ദുര്‍ബലമായാല്‍ പ്രശ്ന ബാധിത മേഖലയില്‍ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് കാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ രംഗത്തെത്തി.

സൈന്യത്തിന് പ്രത്യക അധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വര്ഷങ്ങളോളം ഇറോം ശർമ്മിള മണിപ്പൂരിൽ സമരം ചെയ്യുകയുണ്ടായി.

Spread the love
Read Also  'ഇന്ത്യൻ ചായയ്ക്കെതിരെ ഗൂഡാലോചന' ; മോദിക്കെതിരെ ട്രോളുകളുടെ പ്രളയം