Saturday, August 8

ജെ എൻ യു സന്ദർശനത്തിനുശേഷം ദീപിക പദുക്കോൺ സ്റ്റിങ് ഓപ്പറേഷനിലൂടെ വീണ്ടും സമൂഹത്തിലേക്ക്

ദീപിക പദുക്കോൺ പുരോഗമന സമൂഹത്തിന്റെ നേർകാഴ്ചയായി സ്റ്റിങ് ഓപ്പറേഷനിലൂടെ വീണ്ടും വാർത്തയാകുന്നു.  കഴിഞ്ഞ രണ്ടു ദശകങ്ങളായി ആസിഡ് അതിക്രമവുമായ ബന്ധപ്പെട്ട കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്റ്റിങ് ഓപ്പറേഷനുമായി ഛപാക് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നൽകി ബോളിവുഡ് നായിക ദിപിക പദുക്കോൺ.

സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ദീപികയുടെ ചലച്ചിത്ര ചിത്രീകരണസംഘം അനധികൃതമായി ആസിഡ് വിൽക്കുന്ന വാർത്ത പുറത്തുകൊണ്ടുവന്നത് . രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിച്ചാണ് പലയിടങ്ങളിലും ആസിഡ് വില്‍ക്കുന്നത് എന്ന് ഇവര്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നു. സാധാരണ സ്റ്റേഷനറി കടകളിലോ പലചരക്കു കടകളില്‍പോലും പരസ്യമായി ആസിഡ് വില്‍ക്കപ്പെടുന്നു എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന കാര്യം.

ആസിഡ് വാങ്ങാനെത്തുന്നവരുടെ ആവശ്യമോ വിവരങ്ങളോ ചോദിക്കാതെയാണ് മിക്ക കടക്കാരും ആസിഡ് വില്‍ക്കുന്നത്. കടുത്ത നിയമ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഛപാക് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ക്യാമറ സംഘത്തെ ഒരു പലചരക്കു കടയിലേക്ക് അയച്ചശേഷം ദീപിക കാറിനുള്ളിലിരുന്നു ഒരു ദിവസം തന്നെ നിരവധി ബോട്ടിൽ ആസിഡുകൾ വിൽക്കുന്നത് ചിത്രീകരിച്ചു. ഈ ഹൃസ്വ ചിത്രം വൈറലാവുകയാണ്.

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

1 Comment

Leave a Reply