Saturday, January 29

സുപ്രീം കോടതി വിധിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഈശ്വർ

ശബരിമലയിലെ സ്ത്രീ വിവേചനം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച 49 പുനഃ പരിശോധന ഹർജികൾ കോടതി ജനുവരിയിലേയ്ക്ക് മാറ്റിയതോടെ വീണ്ടും കോടതിയെ വെല്ലുവിളിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തി. ആദ്യം കോടതിവിധി മാളികപ്പുറത്തമ്മയുടെയും അയ്യപ്പന്റേയും അനുഗ്രഹമാണെന്നും ഭക്തരുടെ വിജയമാണെന്നും അഭിപ്രായപ്പെട്ട രാഹുൽ ഈശ്വർ  ശബരിമലയിൽ നിലവിലുള്ള വിധി തുടരുമെന്നറിഞ്ഞതോടെ കോടതിക്കെതിരെ രംഗത്ത് വരികയായിരുന്നു.

ഫെമിനിസ്റ്റുകളെ മല ചവിട്ടാൻ ഒരു കാരണവശാലും തങ്ങൾ സമ്മതിക്കില്ലെന്നും എന്ത് വില കൊടുത്തും എതിർക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. മുൻപ് രണ്ട് തവണ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച ശേഷവും രാഹുൽ ഈശ്വർ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ശബരിമല ദർശനത്തിന് എത്തുന്ന സ്ത്രീകളെ തടയുമെന്ന് പ്രഖ്യാപിക്കുന്നത് കൂടതൽ കലാപ സാധ്യതകളിലേക്കാണ് രാഹുൽ ഈശ്വറും സംഘവും പോകുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.

Spread the love
Read Also  ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചയുടെ മണിമുഴക്കമാണ് ശബരിമലയിൽ ഉണ്ടായതെന്ന് മന്ത്രി ജി സുധാകരൻ

Leave a Reply