Tuesday, July 14

ഭക്തിയുടെ ഘോര ഭാവം ആഘോഷമാക്കിയവർ

ശൈവ ഭക്തിയുടെ രൗദ്രഭാവമായ അഘോരികളെ തിരിച്ചറിയുക.  സംസ്കൃവൽക്കരണ കാലത്തെ അടിച്ചേൽപ്പിക്കപ്പെട്ട ഭക്തി ഭാവമില്ലാതെ അലയുന്ന മനുഷ്യഗണമെന്ന് അഘോരികളെ വിളിക്കാം. 

അഘോരി സന്യാസിമാരെ രതി വൈകൃതങ്ങളുമായും ഭീകരതയുമായും കൂട്ടിവായിക്കാറുണ്ട്. ശവശരീരങ്ങളുമായി ലൈംഗിക ബന്ധങ്ങളിലേർപ്പെടുക മനുഷ്യരെ പച്ചയ്ക്കു തിന്നുക ഇവയെല്ലാം അവർ അനുഷ്ഠിച്ചുവരുന്ന ജീവിതരീതിയുടെ ഭാഗമാണെന്നുള്ള വ്യാഖ്യാനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ , ഈയിടെ ഇവർ കൂടുതലായി ആക്രമിക്കപ്പെടുന്നത് അവരുടെ നഗ്‌നതയുടെ പേരിലാണ്. ഇതാണോ സംസ്കാരം എന്ന ചോദ്യം പലരും ഉയർത്തുമ്പോൾ നമ്മുടെ ബഹുസ്വരതയിൽ ആധാറും വോട്ടർ ഐഡിയും ഒന്നും ഇല്ലാതെജീവിക്കുന്ന യഥാർത്ഥ അഘോരികൾ ഉണ്ടെന്നത് നമ്മൾ മനസ്സിലാക്കേണ്ടതാണ്. ജീവിതത്തെ ഭക്തിയുടെ പാരമ്യത്തിൽ കെട്ടിയിട്ടുകൊണ്ട് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ.

അഘോരികൾ ജീവിക്കുന്നത് അവരുടെ മാത്രം ജീവിതത്തിലൂടെയാണ്
. കുടിച്ചും പുകവലിച്ചും അവർ സ്വയം ശീലിക്കുന്ന ഒരു ആവാസവ്യവസ്ഥയിലേക്കു പലായനം ചെയ്യുന്നു.നമ്മുടെ കൺവെളിച്ചത്തിനപ്പുറം ഹിമാലയത്തിലെ ഗുഹ ഗർത്തങ്ങളിലും കടുവകളുടെ സഞ്ചാര മേഖലയായ ബംഗാൾ ഉൾവനങ്ങളിലും ഗുജറാത്തിലെ മരുപ്രദേശങ്ങളിലും ഇവർ ആരാലും മെരുക്കപ്പെടാതെ കഴിയുന്നു.

അതെ ശിവഭക്തരാണിവർ. അതിരുദ്ര രൂപത്തിലുള്ള ദേവീ ബിംബമായ കാളിയിലും ആരാധനമൂർത്തിയെ കണ്ടെത്തുന്നു. ഹിന്ദു ദൈവങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് ആരാധനാസമ്പ്രദായം ഓരോ വിഭാഗത്തിനും വ്യത്യസ്തമാണ്. ഇതിനെ കൂട്ടിക്കെട്ടാനാണ് നവ ഹിന്ദുത്വം ശ്രമിക്കുന്നത്. അത് തീർച്ചയായും ഇല്ലാതാക്കുന്നത് ആ മതത്തിന്റെ വൈവിധ്യത്തെയാണ് ആരാധനയിലും ജീവിതത്തിലുമൊക്കെയുള്ള വൈവിധ്യത്തെ. അഘോരികൾ അവരുടെ ആരാധനാക്രമത്തിലൂടെ ജീവിക്കുന്നു ഇതുവരെ ഒരു സംഘടിത ശക്തിയ്ക്കും കീഴ്‌പ്പെടാനാവാത്ത വിധം.

കാളി ദേവിയുടെ ഇഷ്ട വിഭവം മദ്യവും ഇറച്ചിയുമാണെന്നർ കണ്ടെത്തുന്നു, പിന്നെ രതിയും. ഇറച്ചി കഴിക്കുകയെന്നാൽ എന്തും കഴിക്കുകയെന്ന അർത്ഥമാണുള്ളത്. അതുകൊണ്ടുതന്നെ മാലിന്യങ്ങളും വിസർജ്യവും ഇവർക്ക് വിഭവങ്ങൾ മാത്രമാണ്.മനുഷ്യമാംസവും രക്തവും ഇവർക്ക് മാറ്റിനിർത്താൻ കഴിയില്ല.വിസർജ്യം ഭക്ഷണമാകുമ്പോൾ അത് മനുഷ്യന്റെ അഹംഭാവത്തെ അകറ്റുമെന്നും അവർ വിശ്വസിക്കുന്നു.  ഒറ്റപ്പെട്ട ജീവിതത്തിൽ അവർ ബ്രഹ്മചാരികളാണ്. എന്നാൽ അതല്ല.

രതിയുടെ ഔന്നിത്യത്തിൽ ഇവർ സ്വയം മറക്കുകയും ശവശരീരങ്ങൾ തേടിയലയുകയും ഒടുവിൽ ഏറ്റവും അനുയോജ്യമായത് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും അവരുടെ നൈതികയിൽ ശവ ഭോഗവും മനുഷ്യന്റെ തലച്ചോറ് ഭക്ഷണമാക്കുന്നതും ശരികളായാണ് വാഴ്ത്തപ്പെടുന്നത്.
അതി ഭീകരമാണ് നമ്മൾ പുറത്തുള്ളവർക്ക് ഇവരുടെ സംഭോഗം. അതവരിൽ അതീന്ദ്രിയമായ ഒരു ഉണർവുണ്ടാക്കുമെന്നും കത്തിതീരാത്ത ശവശരീരങ്ങളെയോ സ്ത്രീകളെയോ ഭോഗിക്കുമ്പോൾ മരണം സംഭവിക്കുന്നത് പോലും അതീന്ദ്രിയമായ ഒന്നായി കരുതാനാണിവർക്കിഷ്ടം. ദിക്കുപൊട്ടുമാറുച്ചത്തിൽ താളമേളങ്ങൾ മുഴക്കിയാണ് ഇവർ രതി ആഘോഷമാക്കുന്നത്. ചുടലക്കളത്തിലെ ചാരം മേലാസകലം വാരിപ്പൂശുന്നു ഇവർ.

 

മനസ്സിൽ ഒന്നിനോടും വെറുപ്പില്ലെന്നതാണ് അഘോരികളുടെ പ്രത്യേകത. മൃഗങ്ങളുമായി ഭക്ഷണം പങ്കുവച്ചു ഒരേ പാത്രത്തിൽനിന്നും കഴിക്കുവാൻ പോലും ഇവർക്ക് സാധിക്കുന്നു. ശൈവ ശക്തിയുടെ അതിമൂർത്തഭാവമാണ് വെറുപ്പില്ലാതിരിക്കുന്നതെന്നും അവർ വിശ്വസിക്കുന്നു. മതാനുസാരമായ  ഹൈന്ദവയാഥാസ്ഥിതികതയിൽ ഊന്നിയതാണു ഈ വിശ്വാസം.

Read Also   ഹൈന്ദവഭീകരവാദത്തിലേക്കുള്ള സൂചന നൽകുകയാണോ മോദി ; സാധ്വിയെ പുകഴ്ത്തുന്നതിനു പിന്നിലെ രാഷ്ട്രീയം ; പി കെ സി പവിത്രൻ എഴുതുന്നു

 

മരണഭയമില്ലാത്ത മനുഷ്യരാണ് അഘോരികൾ. ഇരവും പകലും എരിഞ്ഞടങ്ങുന്ന ഉടലുകൾ ജീവിക്കുന്നിടത്ത് കഴിയുന്ന ഇവർക്കെന്തു മരണഭയം. ആദി രൂപ മൂർത്തിയായ ശിവ സ്വരൂപം വസ്ത്രമാക്കിയത് ചുടലക്കളത്തിലെ ചാരമായിരുന്നതുകൊണ്ടാണ് അവരും ഇതണിയുന്നതെന്നു വെളിപ്പെടുത്തുന്നു.ഓരോ അംശത്തിലും ശൈവ പാദങ്ങളിൽ എത്താൻ വെമ്പൽ കൊള്ളുന്ന ഭക്തിമാർഗ്ഗം നമ്മൾ പുറം കാഴ്ചക്കാർക്ക് അത്രമേൽ ദഹിക്കില്ല.

 

ഗുരു സവിധത്തിൽ നിന്നും അതീന്ദ്രിയ അറിവുകൾ ലഭിച്ചാൽ പിന്നെ അഘോര ജീവിതമായി ഗംഗയിലെ ഒഴുകിയെത്തുന്ന ശവശരീരങ്ങളിൽ ഇവർ ഭക്തിയുടെ ഭക്ഷണമോ ഭോഗമോ യാത്രയോ കണ്ടെത്തുന്നു. ഹിമാലയത്തിലെ മരണം മണക്കുന്ന തണുപ്പിൽ ഉരുകിയുറഞ്ഞ ശൈത്യഗംഗയിൽ അതിരാവിലെയുള്ള സ്നാനവും പ്രേതാരാധനയും തുടങ്ങും

 

വാരണാസി ജനജീവിതം നിറഞ്ഞു തുളുമ്പുന്ന പട്ടണമാണ്.തിരക്കൊഴിയാത്ത വീഥികളും ഗലികളുമുള്ള വാരണാസിയിൽ മനുഷ്യമാംസം തിന്നു ജീവിക്കുന്ന അഘോരികളുണ്ടെന്നു പറഞ്ഞാൽ ആരുവിശ്വസിക്കും. പക്ഷെ ഭക്ഷണത്തിനായി കെണിയൊരുക്കി മനുഷ്യനെ കൊന്നു തിന്നുന്നവരല്ല അഘോരികൾ. മൃതദേഹങ്ങൾ ഭക്ഷിച്ചു ജീവിക്കുന്നു.അതിനുശേഷത്തെ ദീർഘമായ ധ്യാനവും.
ചുടലക്കളത്തിൽ നിന്നും ശേഖരിച്ച തുടയെല്ലാണ് അവരുടെ ചിഹ്നം തലയോട്ടികൾ ആഭരണങ്ങളായി ഉപയോഗിക്കും

 

ശാസ്ത്രലോകം നൈതികതയുടെ പേരിൽ അകറ്റിനിർത്തുന്നതാണ് അവരുടെ ഔഷധ കൂട്ടുകളെന്നു കരുതുന്നവരുണ്ട്. കത്തിയമരുന്ന മനുഷ്യശരീരത്തിൽ നിന്നും ഊറിവരുന്ന ദ്രാവകം അവരുടെ ഔഷധനമാകുന്നു അതിനെ മനുഷ്യ തൈലം എന്ന് വിളിക്കാം.അതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് കരുതപ്പെടുന്നു. പല വ്യാധികളും അവരെ വിട്ടൊഴിഞ്ഞു നിൽക്കുന്നു.

ദൈവത്തിലേക്കുള്ള യാത്രാസംഘത്തിലെ ഇടതു പക്ഷമാണ് അഘോരികൾ .പൊതു ലോകത്തിനു അംഗീകരിക്കാൻ കഴിയാത്ത കുത്തഴിഞ്ഞ ജീവിതത്തിലും അവരുടെ ചിന്ത കേന്ദ്രീകരിച്ചിരിക്കുന്നത് ശൈവസങ്കല്പത്തിൽ മാത്രമാണെന്നുള്ളതാണ്.

മരിജുവാനയുടെ പുകച്ചുരുളുകൾ അവരെ മന്ത്രങ്ങളിലേക്കടുപ്പിക്കുകയാണ്.പലപ്പോഴും അവർ നിശ്ശബ്ദരാണ്.അവർ ജീവിതത്തിന്റെ വർത്തമാനത്തിൽ ഏതോ മതിഭ്രമലോകത്താണ് സഞ്ചരിക്കുന്നത്.
നൂറ്റിയന്പത് വര്ഷങ്ങളോളം ജീവിച്ചിരിക്കുന്ന സന്യാസികൾ കൂട്ടത്തിലുണ്ടെന്നും കരുതുന്നു .

വിശ്വസം, ജനിച്ചു വീഴുന്ന ഓരോ കുട്ടിയും അഘോരികളാണെന്നു അവരുടെ വാദം. വെറുപ്പും മാലിന്യവും വസ്ത്രവും ഒന്നും തിരിച്ചറിയാൻ പറ്റാത്ത ഭാവം. അതുതന്നെയാണ് ഓരോ അഘോരിമനസിലും. ലോക സുഖങ്ങളാണ് മനുഷ്യനെ മാറ്റിമറിക്കുന്നതും വൃത്തിയുടെ മാർഗ്ഗരേഖ ചമയ്ക്കുന്നതെന്നും കരുതുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

പടിഞ്ഞാറൻ നാട്ടുകാർ ഇന്ത്യയുടെ അപരിഷ്കൃതഭാവം തുറന്നു കാട്ടുന്നത് അഘോരികളുടെ ചിത്രങ്ങളിലൂടെയും ഇവിടെ നിന്നും കിട്ടുന്ന അല്പമാത്രമായ അറിവിലൂടെയുമാണ്.ഇതൊരു ജീവിതമാണ് സങ്കടവും വെറുപ്പും നാട്യങ്ങളുമില്ലാത്ത ജീവിതം

ഈ കുറിപ്പിന്റെ അടിവരയായി സൂചിപ്പിക്കാനുള്ളത്. ഇന്ത്യൻ സംസ്കാരമെന്നത് നവ ഹിന്ദുത്വവാദികൾ ഉയർത്തുന്ന ഋഷി വാദമായ, ഗ്രന്ഥകല്പിതമായ ഒരു ചിന്താധാരയല്ല. അതിൽ ഒതുങ്ങുന്നതിനപ്പുറമാണ് ചില ജീവിതങ്ങളും അതിലലിഞ്ഞു ചേർത്ത ഭക്തി ഭാവവും. അത് ആർത്തവത്തിനും അശുദ്ധിക്കും അപ്പുറം നിൽക്കുന്ന മാനുഷിക ഭാവമാണ്. ചാരം വാരിപ്പൂശിയ അഘോരികൾ നമ്മളിൽ ഭയപ്പാടുണ്ടാക്കുന്നുവെങ്കിൽ അവർക്ക് ഈ പുറംലോകമെന്നത് ചിന്തയിൽപോലും വരുന്ന ഒരു മേഖലയല്ല.
നമുക്കിവരെ കറുപ്പും കഞ്ചാവും അടിച്ചു നടക്കുന്ന ഭ്രാന്തന്മാരെന്നു വിളിക്കാൻ എളുപ്പമാണ്.  പക്ഷെ ഇന്ത്യൻ സാംസ്‌കാരിക പൈതൃകത്തിൽ ഇവരും അടയാളപ്പെടുത്തേണ്ടവർ തന്നെയാണ്.ആചാരങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിനും കഴുകി തുടച്ചു തെളിയിക്കുന്ന വിളക്കുകൾക്കും അപ്പുറത്താണ്. നവഹിന്ദുത്വയുടെ പേരിൽ ഒരുപാട് അക്രമണങ്ങൾ അവർക്കുനേരെ ഉണ്ടാകുന്നു. വേഷം ബോഡിഷെയിമിങ് ഇതെല്ലാം ഇവരുടെ പേരിൽ നവമാധ്യങ്ങളിൽ കുറിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പുതു ഹിന്ദുത്വവാദികളെ ആക്രമിക്കുമ്പോൾ ദയവായിഒഴിവാക്കുക ഇഹലോകത്തുനിന്നും പലായനം ചെയ്ത ഈ മനുഷ്യരെ.

Read Also  അയോധ്യയിലെ തർക്ക ഭൂമിയുമായി ബന്ധപ്പെട്ട ഇസ്മായില്‍ ഫാറൂഖി കേസ് വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി

 സെൽഫിയെടുത്ത് നിൽക്കുന്ന അഘോരികളെപ്പോലും നമ്മൾ കാണുന്നു. എല്ലാത്തിലും കള്ളനാണയങ്ങൾ ഉണ്ടെന്നു പറയുംപോലെ ജീവിതത്തെ അതിന്റെ വഴിക്കുവിട്ടുകൊണ്ട് അതിനെ ആഘോഷിക്കാൻ അഘോരികളായി ഉടുതുണി പറിച്ചുകളഞ്ഞ വിവരദോഷികളാണ് അവർ. അല്ലാതെ ഒരിക്കലും ഒരു അഘോര സന്യാസിക്ക് ഇങ്ങനെയൊന്നും ഐഹിക സുഖങ്ങളിൽ മുഴുകി ജീവിക്കാൻ സാധിക്കില്ല.

courtesy speakingtree.in

Spread the love

Leave a Reply