Wednesday, June 23

കാർഷികബില്ലിനെതിരെ ഒക്ടോ. 2 മുതൽ ശക്തമായ പ്രക്ഷോഭമെന്ന് കർഷകസംഘടനകൾ

കേന്ദ്രസര്‍ക്കാർ പാർലമെൻറിൽ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.

സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും ഉടനടി പിന്‍വലിക്കണമെന്ന് എ.ഐ.കെ.എസ്.സി.സി ആവശ്യപ്പെട്ടു

പ്രതിഷേധത്തിൻ്റെ ഭാഗമായി ഇന്ത്യാഗേറ്റിന് സമീപം കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്.

രണ്ടു കര്‍ഷക ബില്ലുകള്‍ക്കും അവശ്യവസ്തു നിയമ ഭേദഗതി ബില്ലിനും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. കര്‍ഷക ഉല്‍പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍, അവശ്യവസ്തു ഭേദഗതി ബില്‍ 2020 എന്നിവയാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ഇവ കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമെന്നാണ് കർഷകരുടെയും പ്രതിപക്ഷത്തിൻ്റെയും ആരോപണം.

ബിൽ പാസാക്കുന്നതിനുമുമ്പ് പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ തിടുക്കത്തിൽ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു.

Spread the love
Read Also  എന്ത് ആഭ്യന്തര പ്രശ്നത്തിനും ഉത്തരം ചൈന പാക്കിസ്ഥാൻ അല്ലെങ്കിൽ നെഹ്‌റു.