അഹമ്മദാബാദിലെ കന്‍കരിയയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. യന്ത്രം പ്രവര്‍ത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെടുന്ന സമയത്ത് 31 പേര്‍ യന്ത്ര ഊഞ്ഞാലിലുണ്ടായിരുന്നതായാണ് സൂചന.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ വിജയ് നെഹ്റ വ്യക്തമാക്കി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബിജെപി നേതാവിന്റെ വെടിയേറ്റ് അനുയായി കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here