Monday, January 24

അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ആദ്യ കേരളാ ഹർത്താൽ ശബരിമലയുടെ പേരിൽ

അതി തീവ്ര ഹിന്ദുത്വ സംഘടന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനത്ത് 24 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തു. ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീവിവേചനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏതെങ്കിലും ഒരു സുപ്രീം കോടതി വിധിക്കെതിരെ രാജ്യത്ത് നടക്കുന്ന ആദ്യ ഹർത്താലായിരിക്കും വ്യാഴാഴ്ചയിലേത്. നേരത്തെ ശബരിമല വിധി വന്ന പശ്ചാത്തലത്തിൽ ശിവസേന ഹർത്താലിന് ആഹ്വനം ചെയ്തിരുന്നെങ്കിലും കോടതി അലക്ഷ്യമാവുമെന്ന് ഭയന്ന് ഹർത്താൽ പിൻവലിച്ചിരുന്നു.

എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവുമായി ഹിന്ദുത്വ സംഘടനകൾ.

ഏതെങ്കിലും ഒരു സംഘടനയുടെ പേരിൽ ഹർത്താൽ നടത്തിയാൽ മാത്രമാണ് ഇത്തരത്തിൽ കോടതിയ്ക്ക് നടപടിയെടുക്കാൻ സാധ്യമാവൂ എന്ന നിയമോപദേശങ്ങളുടെ പുറത്താണ് ഇപ്പോഴത്തെ ഹർത്താൽ. എ.എച്ച്.പി. ആണ് ഹർത്താലിന് പിന്നിലെങ്കിലും ശബരിമല രക്ഷാസമിതിയെന്ന ആളും പേരും ഇല്ലാത്ത സമിതിയുടെ പേരിൽ ആണ് ഹർത്താൽ ആഹ്വാനം നടത്തിയിരിക്കുന്നത്. ശബരിമല രക്ഷാ സമിതിയെന്നത് ഒരു ആൾകൂട്ടമാണ്. ആ ആൾകൂട്ടം നടത്തുന്ന ഹർത്താൽ ആയത് കൊണ്ട് തന്നേ കോടതി പ്രത്യകമായി ഒരു സംഘടനയുടെ പേരിൽ നടപടി എടുക്കാൻ സാധിക്കില്ലെന്നാണ് എ.എച്ച്.പി. ഉൾപ്പടെയുള്ള സംഘടനകൾക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഒക്ടോബർ 21നുള്ളിൽ രാജ്യത്ത് വർഗീയ കലാപം നടത്തുമെന്ന് പ്രതീഷ് വിശ്വനാഥ്.

സമാധാനത്തിന്റെ വഴിയേ അല്ലെങ്കിൽ തങ്ങൾ ആക്രമണത്തിന്റെ വഴി തിരഞ്ഞെടുത്താണെങ്കിലും ശബരിമലയിലെ സുപ്രീം കോടതി വിധിയെ അട്ടിമറിക്കുമെന്ന് എ.എച്ച്.പി. നേതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽ വ്യാഴാഴ്ച നടത്താനിരിക്കുന്ന ഹർത്താൽ കേരളത്തെ കലാപത്തിലേക്ക് നയിക്കാനുള്ള സാധ്യതകളാണ് ഉള്ളത്. എ.എച്ച്.പി. ഉൾപ്പടെയുള്ള സംഘടനകൾ വ്യക്തമായി നടത്തുന്ന ആക്രമണങ്ങളെ ആൾക്കൂട്ട അക്രമങ്ങളായി മാറ്റുകയും അത്തരത്തിൽ ആൾക്കൂട്ടത്തിനെതിരെ കേസ് വരുമ്പോൾ അത് എ.എച്ച്.പി. ഏറ്റെടുക്കുകയും അങ്ങനെ ഹിന്ദുക്കളുടെ മൊത്തം ഏജൻസിയായി തങ്ങൾ മാറുമെന്നുമാണ് എ.എച്ച്.പി. കണക്കു കൂട്ടുന്നത്.

എന്തിനാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് രൂപം കൊണ്ടത്? പ്രതീഷ് വിശ്വനാഥ്‌ സംസാരിക്കുന്നു

എന്നാൽ പൊലീസ് കനത്ത സുരക്ഷയായിരിക്കും സംസ്ഥനത്ത് എമ്പാടും ഒരുക്കുക എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഏതെങ്കിലും തരത്തിലുള്ള വർഗീയ ആക്രമണങ്ങൾ ഈ സംഗത്തടനകളുടെ ഭാഗത്ത് നിന്നുണ്ടായത് അത് കേരളത്തിന്റെ മൊത്തം അവസ്ഥയെ ബാധിക്കുമെന്നതിനാൽ പൊലീസ് എ.എച്ച്.പി. ഉൾപ്പടെയുള്ള സംഗത്തടനകളുടെ ഓരോ നീക്കത്തെയും ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.

 

Spread the love
Read Also  ഒക്ടോബർ 21നുള്ളിൽ രാജ്യത്ത് വർഗീയ കലാപം നടത്തുമെന്ന് പ്രതീഷ് വിശ്വനാഥ്

Leave a Reply