Monday, January 24

എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവുമായി ഹിന്ദുത്വ സംഘടനകൾ

ബരിമലയുടെ മറവിൽ സർക്കാരിനെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടനകൾ ഒന്നിക്കുന്നു. പ്രത്യക ഓർഡിനൻസ് കൊണ്ട് വന്ന് സുപ്രീം കോടതി വിധിയെ മറികടന്നില്ലെങ്കിൽ മുഖ്യമന്ത്രിയെ ഓഫീസിനുള്ളിൽ നിന്ന് പുറത്തിറക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതീഷ് വിശ്വനാഥ് ഹിന്ദുത്വ സംഘടനകളെ ഒന്നിപ്പിച്ച് ശബരിമലയുടെ മറവിൽ രാഷ്ട്രീയ കരുനീക്കം നടത്തുന്നു. ഒക്ടോബർ 11ന് അഞ്ച് ലക്ഷം പേരെ സംഘടിപ്പിച്ച് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് വളയാനാണ് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘടനകളുടെ നീക്കം. ഇതിനായി നേരത്തെ പ്രതീഷ് എൻഎസ്എസ് പ്രസിഡന്റ് സുകുമാരൻ നായർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർ പ്രതീഷ് വിശ്വനാഥിന് പൂർണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ദേശീയ തലത്തിൽ കേരളത്തിലെ ഹിന്ദുക്കളുടെ ശക്തി ഉയർത്തി കാട്ടുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്. ദേശീയതലത്തിൽ കേരളത്തിലെ ഹിന്ദുവിനെ ഉണർത്തുക എന്ന ഹിന്ദുത്വത്തിന്റെ അജണ്ട നടപ്പിലാക്കാൻ അങ്ങനെ പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിൽ സാധിച്ചാൽ അത് സംഘടനയ്ക്ക് വൻ വേരോട്ടമാകും ഉണ്ടാക്കുക.

എന്തിനാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് രൂപം കൊണ്ടത്? പ്രതീഷ് വിശ്വനാഥ്‌ സംസാരിക്കുന്നു

കേരള സർക്കാരും പ്രതിപക്ഷവും ഹിന്ദുക്കളുടെ ഒപ്പം നിൽക്കുന്നില്ലെന്നും രാഷ്ട്രീയമായ മുതലെടുപ്പ് നടത്തി ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടത്തുന്നതെന്നുമാണ് ഇവർ ഉയർത്തുന്ന വാദങ്ങൾ. ആർഎസ്എസ് ശബരിമല വിഷയത്തെ സ്ത്രീ വിവേചനം എന്ന രീതിയിൽ സമീപിക്കുന്നത് മൂലം പ്രത്യക്ഷത്തിൽ വലിയ പിന്തുണയൊന്നും ബിജെപിയ്ക്ക് ശബരിമല വിഷയത്തിൽ നൽകാനായിട്ടില്ല. ഈ ഒരു സാഹചര്യവും മുതലാക്കുക എന്ന ലക്ഷ്യവും പ്രതീഷ് വിശ്വനാഥും കൂട്ടരും കണക്ക് കൂട്ടുന്നുണ്ട്. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവായ പ്രതീഷ് വിശ്വനാഥ് പറയുന്നത് പ്രത്യക സംഘടനകളുടെ നേതൃത്വത്തിലല്ലാതെ കേരളത്തിലെ ഹിന്ദുക്കളെ അവരുടെ ഒരാവശ്യം എന്ന നിലയിൽ ശബരിമല വിഷയത്തിൽ ഉണർത്തുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം എന്നാണ്. ഇതിനായി സംഘടനകൾക്കപ്പുറത്ത് ‘ശബരിമല രക്ഷായാത്ര’ എന്ന പേരിൽ ആയിരിക്കും പരിപാടി സംഘടിപ്പിക്കുക. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ അത് ഹിന്ദുവിന്റെ മരണമണി ആയിരിക്കുമെന്നും പ്രതീഷ് ഓർമ്മിപ്പിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എറണാകുളത്ത് ആത്മഹത്യ സമരം നടത്തുമെന്ന് ആഹ്വാനം ചെയ്ത ശ്രീരാജ് കൈമൾ ഉൾപ്പടെയുള്ള അതി തീവ്ര ഹിന്ദുക്കളും പരിപാടിയിൽ പങ്കെടുക്കും. ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുമ്പോൾ സർക്കാരിനെതിരെയുള്ള രോഷം എന്ന രീതിയിൽ വൻ തോതിലുള്ള ആക്രമണം അഴിച്ചുവിടാൻ ഇവർ പദ്ധതി ഇടുന്നതാണ് സൂചനകൾ ഉണ്ട്. പോലീസിനെതിരെയുള്ള ആക്രമണം ഉളപ്പടെ നടത്തുകയും പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ അത് ഹിന്ദുവിനെതിരെയുള്ള സർക്കാരിന്റെ ആക്രമണം എന്ന നിലയിൽ വരുത്തി തീർക്കുവാനും ഇവർ ശ്രമിക്കുന്നുണ്ട്. ശിവസേന കോടതി അലക്ഷ്യമാവുമെന്ന് പേടിച്ച് പിൻവലിച്ച ഹർത്താൽ അങ്ങനെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ പേരിൽ നടത്തി സംഘടനയ്ക്ക് വ്യക്തമായ തേരോട്ടം ഉണ്ടാക്കാമെന്ന ഉദ്ദേശ്യവും പ്രതീഷ് വിശ്വനാഥ്‌ പോലുള്ളവർക്ക് ഉണ്ട്.

ഒക്ടോബർ 21നുള്ളിൽ രാജ്യത്ത് വർഗീയ കലാപം നടത്തുമെന്ന് പ്രതീഷ് വിശ്വനാഥ്

ഏതെങ്കിലും ഒരു വ്യക്തിയെ എങ്കിലും പരിപാടിയ്ക്കിടയിൽ ആത്മാഹൂതി നടത്തിച്ച് ബലിദാൻ നടത്തുകയാണെങ്കിൽ അത് കേരളത്തിലുള്ള ഭാവി ഹിന്ദുത്വ മുന്നേറ്റങ്ങൾക്ക് ശക്തി പകരുമെന്നാണ് ഇവരുടെ കണക്ക് കൂട്ടൽ. എന്നാൽ വിശ്വാസത്തിന്റെ മറവിൽ ആക്രമണത്തിന് കോപ്പു കൂട്ടുകയാണെന്ന മുന്നറിയിപ്പിന്റെ പുറത്ത് പരിപാടി നടത്താനുള്ള അനുമതി നിഷേധിക്കാനാണ് സാധ്യത. തീവ്ര ചിന്താഗതി വച്ച് പുലർത്താത്ത കേരളത്തിലെ ഹിന്ദുക്കളെയും ശബരിമലയുടെ മറവിൽ തീവ്ര വിഭാഗമായി കൂടെ കൂട്ടുമെന്നാണ് പ്രതീഷ് വിശ്വനാഥ് ഉൾപ്പടെയുള്ളവരുടെ കണക്കുകൂട്ടൽ. ശബരിമല തന്നെയാണ് ഹിന്ദുത്വത്തിന് കേരളത്തിൽ പിടിച്ചു വളരാൻ പറ്റിയ ദൈവിക ബിംബമെന്ന് 80കളിലെ നിലയ്ക്കൽ സമരം നൽകിയ പാoവും നായനാർ മന്ത്രി സഭയുടെ സാന്നിദ്ധ്യവും ഇതിനോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്.

Spread the love
Read Also  സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭ മെത്രാന്‍ സിനഡ്

Leave a Reply