Wednesday, January 19

പിണറായിയെ വിജയനെ വീട്ടിൽ നിന്ന് പുറത്തിറക്കില്ല; തൊഗാഡിയ തിരുവനന്തപുരത്തെത്തും; മുന്നറിയിപ്പുമായി ഇന്റലിജൻസ്

ശബരിമലയിൽ നിലനിന്ന സ്ത്രീ വിവേചനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതീഷ് വിശ്വനാഥ് ആഹ്വാനം ചെയ്ത ശബരിമല രക്ഷായാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. യാത്ര തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് സർക്കാർ പ്രത്യക നിയമം കൊണ്ട് വന്ന് സുപ്രീം കോടതി വിധിയെ മറികടന്നില്ലെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിൽ നിന്ന് പുറത്തിറക്കില്ലെന്നാണ് അതി തീവ്ര ഹിന്ദുത്വ സംഘടന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് കൂടിയായ പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി.

സൗത്ത് ഇന്ത്യയിൽ രാമനല്ല അയ്യപ്പനാണ് ഹിന്ദുത്വ തീവ്രവാദം 

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ അയ്യപ്പ വിഗ്രഹം പ്രതിഷ്ഠിച്ച് അയ്യപ്പ ശരണമന്ത്രവും നാമ ജപവും ആലപിച്ച് പിണറായി വിജയനെ വീട്ടിൽ നിന്ന് പുറത്ത് കടക്കാൻ പോലും കഴിയാത്ത സ്ഥിതിയിൽ ആകുമെന്ന് ഇന്ന് പ്രതീഷ് വിശ്വനാഥ് പറഞ്ഞു. മുഖ്യമന്ത്രിയെ തടയാൻ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് അധ്യക്ഷൻ പ്രവീൺ തൊഗാഡിയയും എത്തും. ഇതോടെ കേരളത്തിൽ വേരുറപ്പിക്കാൻ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തുന്ന സമരത്തിന് മറ്റൊരു മുഖം കൈവരിക്കുമെന്നു ഉറപ്പാണ്.

ഒക്ടോബർ 21ന് മുൻപ് രാജ്യത്ത് കലാപം നടത്തുമെന്ന് പ്രതീഷ് വിശ്വനാഥ് 

പിണറായി വിജയനെ തടയുക എന്നത് കൊണ്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ഉൾപ്പടെയുള്ള സംഘടനകൾ ലക്‌ഷ്യം വെയ്ക്കുന്നത് സംസ്ഥാന തലസ്ഥാനത്തെ കലാപഭൂമിയാക്കുക എന്നത് മാത്രമാണ്. പ്രതീഷ് വിശ്വനാഥിനെ പോലെയുള്ള തീവ്ര ഹിന്ദുക്കളുടെ രാഷ്ട്രീയം തിരിച്ചറിയാതെ പോകുന്ന ധാരാളം ഹിന്ദു സ്ത്രീകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വൻ കലാപത്തിന് സാധ്യത ഉണ്ടെന്ന് നേരത്തെ ഇന്റലിജൻസ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയതായി പോലീസിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു . ഈ ഒരു പശ്ചാത്തലത്തിൽ പതിനാലാം തീയതി തിരുവനന്തപുരത്ത് ഹിന്ദുത്വ സംഘടനകളുടെ റാലി എത്തുമ്പോൾ പൊലീസ് കനത്ത സുരക്ഷയായിരിക്കും തലസ്ഥാനത്ത്‌ ഒരുക്കുക എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

AHP രൂപം കൊണ്ടതെന്തിന്? പ്രതീഷ് വിശ്വനാഥ്‌ വ്യക്തമാക്കുന്നു 
Spread the love
Read Also  ശബരിമലയിൽ തട്ടി സിപിഐഎമ്മിൽ പോര്; പിണറായിയും കോടിയേരിയും അകലുന്നു?

Leave a Reply