Wednesday, January 19

ക്യാന്‍സറുകള്‍ പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാനുള്ള ആയൂര്‍വേദ മരുന്നുമായി എയിംസ്

ക്യാന്‍സറുകള്‍ പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാനുള്ള ആയൂര്‍വേദ മരുന്ന് കണ്ടുപിടിച്ചുവെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. എഐഐഎസ് നടത്തിയ ഗവേഷണത്തിലാണ് ക്യാന്‍സര്‍ പൂര്‍ണമായി ഭേദമാക്കാന്‍ കഴിവുള്ള മരുന്നുകള്‍ ആയൂര്‍വേദത്തിലുണ്ടെന്ന് കണ്ടെത്തിയത്. ഋഷിവര്യന്മാര്‍ പണ്ടുമുതലെ താളിയോലകളില്‍ കുറിച്ചിട്ട ചില പച്ചമരുന്നുകള്‍ക്ക് ക്യാന്‍സറിനെ പൂര്‍ണമായും ഭേദമാക്കാനുള്ള ശേഷിയുണ്ടെന്നാണ് എഐഐഎംഎസിന്റെ കണ്ടെത്തല്‍.

ആയുര്‍വേദത്തിലെ ചില ഗവേഷകരുടെ സഹായത്തോടെ ബ്രെസ്റ്റ്, സെര്‍വിക്‌സ്, ഓറല്‍ ക്യാന്‍സറുകള്‍ക്ക് ആയുര്‍വേദത്തില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് എഐഎംഎസ്. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവയെ താരതമ്യം ചെയ്യുമ്പോള്‍ ആയുര്‍വേദ മരുന്നുകള്‍ക്ക് മെച്ചപ്പെട്ട ഫലം നല്‍കാനാകുമെന്നാണ് എഐഐഎംഎസ് ക്യാന്‍സര്‍ വിഭാഗം തലവന്‍ ജി.കെ രാത്ത് വ്യക്തമാക്കിയത്. അലോപ്പതി എടുത്തുനോക്കുമ്‌ബോള്‍ ലക്ഷങ്ങള്‍ പൊടിച്ചുള്ള ചികിത്സകള്‍ക്കൊടുവില്‍ സന്തോഷത്തോടെ മരുന്നിന് അടിമപ്പെടാതെ ജീവിക്കാന്‍ കഴിയുന്നവരാകട്ടെ വളരെ വിരളവും. ക്യാന്‍സറിനേക്കാള്‍ ഭയാനകമാണ് ക്യാന്‍സര്‍ ചികിത്സ എന്നു പറയേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ലക്ഷങ്ങള്‍ ചിലവിട്ട് ചികിത്സ നടത്തിയാലും പൂര്‍ണമായി ഭേദമാവുകയുമില്ല പാര്‍ശ്വഫലങ്ങള്‍ വേറെയും. ആയുര്‍വേദത്തിലാകട്ടെ ഇത്തരത്തിലുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് മാത്രമല്ല ചികിത്സ വളരെ ചിലവ് കുറഞ്ഞതുമാണ്. ഒരു ബദല്‍ ചികിത്സാ സംവിധാനം നിലവില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് എഐഐഎംഎസ് ക്യാന്‍സര്‍ രോഗവിദഗ്ദ്ധരുടെ അഭിപ്രായം. ബദല്‍ ചികിത്സാ രീതികള്‍ പ്രയോഗിച്ചിട്ടുള്ള രോഗികളില്‍ പോസറ്റീവ് ഫലങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അലോപ്പതി ചികിത്സയ്ക്ക് ചില പരിമിതകള്‍ ഉള്ളതിനാല്‍ ബദല്‍ചികിത്സാ രീതികള്‍ മൂല്യനിര്‍ണയം ചെയ്യാനാണ് എഐഐഎംഎസ് ലക്ഷ്യം വയ്ക്കുന്നത്. ആയുര്‍വേദത്തിന്റെ കീഴിലുള്ള ചികിത്സാരീതികള്‍ കൂടുതല്‍ ഗവേഷണോന്മുഖമാക്കി ചികിത്സാരംഗത്ത് അവയ്ക്കുള്ള സാധ്യതകള്‍ കണ്ടെത്തിയാല്‍ ക്യാന്‍സര്‍ മാത്രമല്ല മനുഷ്യ ജീവന് ഭീഷണിയായ ഒട്ടേറെ രോഗങ്ങള്‍ കുറഞ്ഞ ചെലവില്‍ ചികിത്സിച്ചു ഭേദമാക്കാനാകും.

Spread the love
Read Also  വാജ്പേയ് അതീവഗുരുതരാവസ്ഥയിൽ.

Leave a Reply