Friday, July 30

ആറ്റിങ്ങൽ – നെയ്യാറ്റിൻകര മെട്രോ ; 2025 മുതൽ ട്രെയിൻ ഓടുമോ

തലസ്ഥാനനഗരിയിൽ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുന്നതോടെ എത്ര വേഗതയിൽ പണി പൂർത്തിയാക്കും എന്നതാണ് ഇനി ചോദ്യം. നെയ്യാറ്റിൻകര മുതൽ ആറ്റിങ്ങൽവരെയാണ് നിർദിഷ്ടലൈൻ.  19 സ്റ്റേഷനുകളുണ്ടാവും. 2025 ൽ പണി പൂർത്തിയാക്കി ട്രെയിൻ ഓടിക്കും എന്നാണ് അനുമാനിക്കുന്നത്. പക്ഷെ പണി തുടങ്ങുന്നതിനു മുമ്പുള്ള ഔദ്യോഗിക നൂലാമാലകൾ ത്വരിതഗതിയിലാക്കണം.

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പരിശോധിച്ചശേഷം തീരുമാനിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചക്ക് ശേഷം ഉറപ്പുനൽകിയതെന്നാണ്  മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.

കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിക്കും അനുമതി നൽകും. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പരിശോധിച്ചശേഷം തീരുമാനിക്കും. സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി, എയിംസ്, കൊച്ചി പെട്രോ കെമിക്കൽസ് പദ്ധതി, അങ്കമാലി-ശബരി റെയിൽപ്പാത, തലശ്ശേരി-മൈസൂർ റെയിൽപ്പാത, ശബരിമല വിമാനത്താവളം തുടങ്ങിയ വികസനപദ്ധതികൾ പരിഗണിക്കും.

പെട്രോളിയം-നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര എന്നിവരെയാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച കണ്ടത്. ജോൺ ബ്രിട്ടാസ് എം.പി., ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

കേരളത്തിന് വലിയ കടൽത്തീരമുള്ളതിനാൽ കടൽ വഴിയുള്ള ജലഗതാഗതം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസനത്തിനായി കേന്ദ്ര-സംസ്ഥാനസർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്നും പറഞ്ഞു. വീണ്ടും അധികാരത്തിൽവന്ന എൽ.ഡി.എഫ്. സർക്കാരിനെ അദ്ദേഹം അനുമോദിച്ചു. ഗെയിൽ പദ്ധതി പൂർത്തിയാക്കിയതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

തലസ്ഥാനത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടുന്ന പദ്ധതിയാണ് ലൈറ്റ് മെട്രോ പദ്ധതി. കരമന മുതല്‍ മംഗലപുരത്തെ ടെക്നോസിറ്റി വരെയാണ് നിലവിലെ ലൈറ്റ്മെട്രോ പദ്ധതി. 19 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിലുള്ളത്. ടെക്നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം, കഴക്കൂട്ടം ജങ്ഷന്‍, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുമ്മൂട്, ഉള്ളൂര്‍, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, സെക്രട്ടേറിയറ്റ്, തമ്പാനൂര്‍, കിള്ളിപ്പാലം, കരമന എന്നിവയാകും സ്റ്റേഷനുകള്‍. 22 കിലോമീറ്ററാണ് നീളം.

രണ്ടാം ഘട്ടമായി തെക്കോട്ട് മംഗലപുരം, തോന്നയ്ക്കൽ, ചെമ്പകമംഗലം, കോരാണി, ആറ്റിങ്ങൽ (സ്റ്റേഷനുകൾ) എന്നിവിടങ്ങളിലേയ്ക്കും വടക്കോട്ട് കൈമനം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, വെള്ളായണി, നേമം പ്രാവച്ചമ്പലം, പള്ളിച്ചൽ, ബാലരാമപുരം, നിംസ്, ഗവ. ആയുർവേദ, ടി ബി ജംഗ്ഷൻ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേക്കും മെട്രോ റെയിൽപ്പാത നീളും

Spread the love
Read Also  കോവിഡ് 19 പ്രതിരോധം ; തിരുവനന്തപുരം, പത്തനംതിട്ട ഉൾപ്പെടെ ഏഴു ജില്ലകൾ അടച്ചിടും