Wednesday, January 19

വായുമലിനീകരണം യുവാക്കളില്‍ പക്ഷാഘാതസാധ്യത ഉണ്ടാക്കുമെന്ന് പഠനം

വായുമലിനീകരണം യുവാക്കളില്‍ പക്ഷാഘാതം ഉണ്ടാക്കാമെന്ന് പഠനം. വായു മലിനീകരണത്തിലൂടെ യുവാക്കളിലെ ളള്ളിലുള്ള ധമനികളില്‍ മുറിവേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗുര്‍ഗാണിലെ ഫോര്‍ട്ടിസ് മെമ്മൊറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. പ്രവീ ഗുപ്ത അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പക്ഷാഘാതം സംഭവിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചു വരുന്നു. വായുമലിനീകരണം, പുകവലിയുടെ ഉപയോഗം എന്നിവയാണ് യുവാക്കളില്‍ പക്ഷാഘാതം ഉണ്ടാക്കാനുള്ള പ്രധാനം കാരണം.

വായുമലിനീകരണം ആസ്മ രോഗികളുടെ എണ്ണം കൂട്ടാനുള്ള സാധ്യത കൂടുതലാണ്. ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലകളിലും വായുമലിനീകരണം കൂടി വരികയാണ്. അത് കൊണ്ട് തന്നെ യുവാക്കളില്‍ പക്ഷാഘാതം സംഭവിച്ചുള്ള മരണങ്ങള്‍ ഉയര്‍ന്നു വരികയാണെും പഠനത്തില്‍ പറയുന്നു.

വായുമലിനീകരണം ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂട്ടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഇതിന് മുന്‍പ് നടത്തിയ പല പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തളര്‍ന്നു പോവുക, സംസാരിക്കാനും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടാവുക, തലകറക്കം എന്നിവയാണ് പക്ഷാഘാതത്തിന്റെ പ്രധാനലക്ഷണങ്ങള്‍. ദിവസവും വ്യായാമം ചെയ്യുന്നത് പക്ഷാഘാതം വരാതിരിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Spread the love
Read Also  ദില്ലിയിലെ പുതുവർഷാഘോഷം പ്രതിസന്ധിയിൽ ; വായുമലിനീകരണം അപകടകരമാം വിധം ഉയരുന്നു

Leave a Reply