Thursday, January 20

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരം പ്രതി

എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം, അദ്ദേഹത്തിന്റെ മകന്‍
കാര്‍ത്തി ചിദംബരം എന്നിവരെയും മറ്റ് 16 പേരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിരമിച്ചവരും നിലവിലുള്ളവരുമായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികളാണ്.
വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിച്ച രണ്ട് പണമിടപാടുകളുടെ രേഖകളെ കുറിച്ച് കുറ്റപത്രത്തില്‍ പറയുന്നതായാണ് വിവരം. കോടതി ജൂലൈ 31ന് കുറ്റപത്രത്തില്‍ തീരുമാനമെടുക്കും. പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെയും മകനെയും അറസ്റ്റ് ചെയ്യുന്നത് ഒരു ഡല്‍ഹി കോടതി ഓഗസ്റ്റ് ഏഴ് വരെ വിലക്കിയിരുന്നു. ചിദംബരം ധനമന്ത്രിയായിരിക്കെ എയര്‍സെല്ലിന് വിദേശപണത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ കേസ്.

Spread the love

Leave a Reply