Thursday, January 20

എയര്‍സെല്‍ മാക്‌സിസ് അഴിമതി; കോൺഗ്രസ് നേതാവ് പി ചിദംബരം ഒന്നാംപ്രതി

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. മുൻപ് ഈ കേസുമായി ബന്ധപെട്ടു സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 006ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്.

പി ചിദംബരത്തിന് പുറമെ ഒൻപത് പേര് കൂടി പ്രതി ചേർക്കപ്പെട്ട കേസിൽ നവംബര്‍ 26ന് കോടതി കുറ്റപത്രം പരിഗണിക്കും. എന്നാൽ കേസുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്ന് വരെ ചിദംബരത്തെയും മകനെയും അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റിനും ഒപ്പം സി.ബി.ഐക്കും നിര്‍ദേശം നല്‍കിയിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായിട്ടുള്ള കര്‍ണാല്‍ സിങിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഒരു ദിവസം മാത്രം ശേഷിക്കെ എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിച്ചത്.

Spread the love
Read Also  ഇന്ദിര ജയ്‌സിംഗിന്റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്

Leave a Reply