Monday, January 17

ഉപഭോക്താവിന്റെ ഇസ്ലാമോഫോബിയയ്‌ക്ക്‌ പിന്തുണ; ട്വിറ്ററിൽ എയർടെൽ ബഹിഷ്‌കരണ ആഹ്വാനം

എയർടെൽ  ഇസ്ലാമോഫോബിയയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് ട്വിറ്ററിൽ എയർടെൽ ബഹിഷ്കരണ ആഹ്വാനം. എയർടെൽ ഡിറ്റിഎച്ചുമായി ബന്ധപ്പെട്ട് പൂജ സിംഗ് എന്ന ട്വിറ്റെർ ഹാൻഡിൽ പരാതി ഉന്നയിച്ചിരുന്നു. ഡിറ്റിഎച്ചുമായി ബന്ധപ്പെട്ട് എയർടെൽ നിയോഗിച്ച സർവീസ് എൻജിനീയർ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു പൂജ സിംഗിന്റെ പരാതി.

യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന മറുപടിയുമായി എയർടെൽ കസ്റ്റമർ എക്സിക്യൂട്ടീവ് ‘ഷൊഹൈബ്’ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നും മറുപടി നൽകി.

എന്നാൽ ഷൊഹൈബ് മുസ്‌ലിം ആണെന്നും നിങ്ങളിൽ എനിക്ക് യാതൊരുവിധ വിശ്വാസവും ഇല്ലെന്നും ഖുർ ആൻ വ്യത്യസ്തമായ കസ്റ്റമർ സേവനമാണ് നൽകുന്നതെന്നും തനിക്ക് ഒരു ഹിന്ദു വിശ്വാസിയായ എക്സിക്യൂട്ടീവിനെ ഏർപ്പാടാക്കി തരണമെന്നും പൂജ സിംഗ് മറുപടി നൽകി.

പൂജ സിംഗിന്റെ പരാതി കേൾക്കാൻ ഉചിതമായ സമയം ചോദിച്ചുകൊണ്ട് എയർടെൽ നിയോഗിച്ചത് ഹിന്ദു നാമധാരിയായ ഗഗൻജോട് (Gaganjot ) എന്നയാളെയാണ്.

 

ഇതോടെ ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള, കവിതാ കൃഷ്ണൻ, ബർക്ക ദത്ത്  തുടങ്ങി നിരവധിപേർ ഏയർടെൽന്റെ വർഗീയ സ്വാഭാവത്തിനെതിരെ രംഗത്ത് വന്നു. കൂടാതെ എയർടെൽ ബഹിഷ്‌ക്കരിക്കുവാനും മറ്റേതെങ്കിലും നെറ്റ് വർക്കിലേക്ക് പോർട്ട് ചെയ്യാനുമുള്ള ആഹ്വാനങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതിനായി മറ്റു സർവീസ് പ്രൊവൈഡർമാരെ ട്വിറ്ററിൽ ടാഗ് ചെയ്യുകയും ചെയ്‌തു.

ഏറ്റവും ഒടുവിൽ തങ്ങൾ ഉപഭോകതാക്കളോടോ തങ്ങളുടെ തൊഴിലാളികളോടോ ഏതെങ്കിലും തരത്തിലുള്ള ജാതിയോ മതപരമോ ആയ വിവേചനം കാണിക്കാറില്ലെന്ന ന്യായികരണവുമായി എയർടെൽ രംഗത്ത് വന്നു. പൂജയുമായി സംസാരിച്ച രണ്ടു പേരും തങ്ങളുടെ കസ്റ്റമർ സർവീസ് പ്രതിനിധികളാണെന്നും പരാതികൾ പരിഹരിക്കാൻ ഒഴിവുള്ള എക്സിക്യൂട്ടീവ്കൾ ആദ്യം പ്രതികരിക്കുക മാത്രമാണ് ചെയ്യാറൂള്ളൂ എന്നും കമ്പനി വ്യക്തമാക്കി.

Spread the love
Read Also  എയർടെൽന്റെ മതവിദ്വേഷത അറിയാതെ സംഭവിച്ചതല്ല; ബോധപൂർവ്വമാണ്

Leave a Reply