Wednesday, January 19

‘അയ്യോ’ ഇനി ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ

അയ്യോ!, ഇനി മുതൽ അത്ര ചെറിയ അയ്യോ അല്ല, അയ്യോയെ ഓക്സോഫോർഡ് ഡിക്ഷണറിയിലേക്ക് ആണ് എടുത്തിരിക്കുന്നത്. മലയാളികൾ ആശ്ചര്യമോ പേടിയോ അത്ഭുതമോ ഒക്കെ സംഭവിക്കുമ്പോൾ അയ്യോ എന്ന് പറയുന്നതിനെ ഓക്സ്ഫോർഡ് ഡിക്ഷണറി ഔദ്യോഗികമായി പുതിയ വാക്കായി അംഗീകരിച്ചിരിക്കുകയാണ്.

AIYOH എന്നാണ് അയ്യോയ്ക്ക് ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറിയിൽ നൽകിയിരിക്കുന്ന സ്പെല്ലിംഗ്. വ്യത്യസ്ത തരത്തിലുള്ള വികാരങ്ങളെ സൂചിപ്പിക്കുന്നതതിനാണ് ഈ പദം ഉപയോഗിക്കുന്നത്. വിസ്മയകരമായതോ, അതിശയകരമായതോ, പേടിപ്പെടുത്തുന്നതോ, വേദനയുളവാക്കുന്നതോ, വിഷമം ഉള്ള സന്ദർഭങ്ങളിലോ അങ്ങനെ വിവിധ ഇടങ്ങളിൽ അയ്യോ ഉപയോഗിക്കുമെന്ന് ഡിക്ഷണറിയിൽ പറയുന്നു.

അയ്യോയെ ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ എടുത്ത കാര്യം ശശി തരൂർ എംപി ഉൾപ്പടെയുള്ളവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Spread the love
Read Also  സുനന്ദ പുഷ്ക്കർ കേസ് ശശി തരൂരിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

Leave a Reply