ആർട്ടിക്കിൾ 370 റദ്ദു ചെയ്തതിനു പിന്നാലെ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കക്ഷികളിലെ നേതാക്കന്മാർ വംശീയ വിദ്വേഷവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകളുമായി രംഗത്ത് വന്നതിനെ ഗുരുതരമായി കാണണമെന്ന പ്രസ്താവനയുമായി അകൽ തക്ത് പുരോഹിതന്മാർ. കാശ്മീരി സ്ത്രീകൾക്ക് നേരെ ഉണ്ടായ സ്ത്രീ വിരുദ്ധ പ്രസ്താവനകളെ മതപരമായി തന്നെ സംരക്ഷിക്കേണ്ടതാണെന്നും അവർ പറയുന്നു.

ആർട്ടിക്കിൾ 370 റദ്ദു ചെയ്തതിനു പിന്നാലെ സോഷ്യൽ മീഡിയയിലും വാട്ട്‌സ്ആപ്പിലും കശ്മീരി സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അവകാശം ഇനിമുതൽ കിട്ടുമല്ലോ എന്ന് ഭാരതീയ ജനതാ പാർട്ടി നേതാക്കൾ പോലും ആവർത്തിച്ചു കൊണ്ടിരിന്നതിന്റെ പശ്ചാത്തലത്തിലാണ് സിഖ് മതനേതാക്കൾ രംഗത്ത് വന്നത്. ഇതിനു പുറമെ , ആർട്ടിക്കിൾ 370 സംബന്ധിച്ച തീരുമാനം പുറത്തുവന്നതിന് ശേഷം കൂടുതൽ പേർ തിരഞ്ഞ വാക്ക് Kashmiri women എന്നതായിരുന്നെന്നും ഗൂഗിൾ സെർച്ച് വെളിപ്പെടുത്തുന്നു.  

“ദൈവം എല്ലാ മനുഷ്യർക്കും തുല്യ അവകാശങ്ങൾ നൽകിയിട്ടുണ്ട്, ലിംഗഭേദം, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ആരെയും വേർതിരിക്കുന്നത് കുറ്റകരമാണ്. സെക്ഷൻ 370 പ്രകാരം പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കശ്മീരിലെ പെൺകുട്ടികൾക്കെതിരെ സോഷ്യൽ മീഡിയയിൽ നൽകിയ കമൻഡുകൾ അപകീർത്തിപ്പെടുത്തുക മാത്രമല്ല മാപ്പർഹിക്കാത്തതുമാണ്. ” എന്ന് അവർ പ്രസ്താവനയിൽ പറയുന്നു

ചില ആളുകൾ കശ്മീർ പെൺകുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന രീതി തന്നെ സ്ത്രീവിരുദ്ധമായാണ് അത് ഇന്ത്യയുടെ പ്രതിച്ഛായയെതന്നെ വ്രണപ്പെടുത്തുന്നുവെന്നും കാശ്മീരിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകർ പറയുന്നു . ഒരു സ്ത്രീ എന്നത് അമ്മ, മകൾ, സഹോദരി, ഭാര്യ എന്നിവരാണെന്ന് ഈ ആളുകൾ മറന്നിരിക്കുന്നു. സൃഷ്ടിയുടെ ശക്തി സ്ത്രീകൾക്കാണ് അതും മറക്കരുത്.

, “കശ്മീരി സ്ത്രീകൾ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. അവരുടെ ബഹുമാനം സംരക്ഷിക്കേണ്ടത് നമ്മുടെ മതപരമായ കടമയാണ്. കശ്മീർ സ്ത്രീകളുടെ ബഹുമാനം സംരക്ഷിക്കാൻ സിഖുകാർ മുന്നോട്ട് വരണം. അത് ഞങ്ങളുടെ കടമയാണ്, അത് നമ്മുടെ ചരിത്രമാണ്. ”സിഖ് പുരോഹിതനായ ജാതേദർ ഗ്യാനി ഹർപ്രീത് സിംഗ് അഭിപ്രായപ്പെട്ടു.

Read Also  സുപ്രീം കോടതി വിധിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് രാഹുൽ ഈശ്വർ

LEAVE A REPLY

Please enter your comment!
Please enter your name here