Monday, January 17

ബ്രസീല്‍- അര്‍ജന്റീന മത്സരത്തിന് തയ്യാറായി ജിദ്ദയിലെ അല്‍-ജൗഹറ സ്റ്റേഡിയം

സൂപ്പര്‍ ക്ലാസിക്കോ ചതുര്‍ രാഷ്ട്ര ഫുട്ബോളിലെ ഏറ്റവും ആവേശകരമായ ബ്രസീല്‍- അര്‍ജന്റീന മത്സരം ഒക്ടോബര്‍ 16 ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിക്ക് ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയിലെ അല്‍-ജൗഹറ സ്റ്റേഡിയത്തില്‍ നടക്കും.

വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമായ ടിക്കറ്റുകളില്‍ ഭൂരിഭാഗവും അന്ന് തന്നെ വിറ്റു തീര്‍ന്നു, ബാക്കിയുള്ളവ വെള്ളിയാഴ്ചയോടെ വിട്ടു തീര്‍ന്നു. 62,241 കാണികള്‍ക്ക് ഇരുന്ന് കാണാനുള്ള സൗകര്യമാണ് അല്‍- ജൗഹറ സ്റ്റേഡിയത്തില്‍ ഉള്ളത്.തങ്ങളുടെ സ്വപ്ന ടീമുകളുടെ കളി കാണാന്‍ ടിക്കറ്റ് എടുത്തുവരില്‍ വലിയൊരു വിഭാഗം മലയാളികളുമുണ്ട്. ജിദ്ദയില്‍ ബ്രസീല്‍ , അര്‍ജന്റീന ടീമുകളുടെ ആരാധകരായ മലയാളികള്‍ നിരവധിയാണ്.

ലയണല്‍ മെസ്സിയും, സെര്‍ജിയോ അഗ്യൂറോയും, ഗോണ്‍സാലോ ഹിഗ്വയ്നും, ഡിമരിയയും ഒന്നുമില്ലാത്തതിന്റെ നിരാശ അര്‍ജന്റീനയുടെ ആരാധകര്‍ക്ക് ഉണ്ട്.കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന സൂപ്പര്‍ ക്‌ളാസിക്കോയിലെ ആദ്യ മത്സരത്തില്‍ ഇറാഖിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത യുവന്റസ് താരം പാബ്ലോ ഡിബാലയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ മികച്ച പെര്‍ഫോമന്‍സ് തന്നെ ജിദ്ദയില്‍ ബ്രസീലിനെതിരെ പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് അര്‍ജന്റീനിയന്‍ ആരാധകര്‍.

ബ്രസീല്‍ ടീം ഇറങ്ങുന്നത് തങ്ങളുടെ സൂപ്പര്‍ താരങ്ങളായ നെയ്മര്‍, കുടീഞ്ഞോ, തിയാഗോ സില്‍വ, ഗബ്രിയേല്‍ ജീസസ് തുടങ്ങിയ മികച്ച നിരയുമായിട്ടാണ് എന്നുള്ളത് ബ്രസീല്‍ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു. ചതുര്‍രാഷ്ട്ര മത്സരത്തിലെ രണ്ടാമത്തെ മത്സരത്തില്‍ വെള്ളിയാഴ്ച ആതിഥേയരായ സൗദി അറേബ്യായെ ഏകാക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply