Sunday, January 16

ഇനി അലഹബാദിനാരും ടിക്കറ്റെടുക്കേണ്ട പ്രയാഗ് രാജിലേക്കെടുക്കാം

ഇനി അലഹബാദിനാരും ടിക്കറ്റെടുക്കേണ്ട. യോഗി ആദിത്യനാഥ് മന്ത്രിസഭ ഇന്നു ചേർന്ന ക്യബിനറ്റ് മീറ്റിംഗിൽ അലഹബാദ് നഗരത്തിൻ്റെ പേരിൽ മാറ്റം വരുത്തിയിരിക്കുന്നു.പ്രയാഗ് രാജ് എന്ന പുതിയ പേരിൽ ഇനി അലഹബാദറിയപ്പെടും

വേദകാലത്തേക്കുള്ള ഒരു തിരിച്ചുപോക്കാകാം അന്ന് ഈ സാംസ്കാരിക നഗരത്തെ പ്രയാഗയെന്നറിയപ്പെട്ടിരിന്നുവെന്നും മുഗൾ ചക്രവർത്തിയായിരുന്ന അക്ബറാണ് അലഹബാദെന്ന പേരുനൽകിയതെന്നും ചരിത്രം പറയുന്നു.എന്തായാലും പൊളിച്ചെഴുത്തുകളും പഴമയിലേക്കുള്ള തിരിച്ചുപോക്കുകളും ശിലമാക്കിയ പുതിയ ഇന്ത്യയിൽ ഇനിയും പേരുകൾ മാറ്റിയെഴുതപ്പെടും. ഇനി നെഹ്രുകുടുംബതറവാടായ ആനന്ദഭവനൊക്കെ  സ്ഥിതി ചെയ്തിരുന്ന അലഹബാദിനെ നമുക്ക് പ്രയാഗ് രാജെന്നു വിളിക്കാം.പേരിലാണല്ലോ പലതും ഇരിക്കുന്നത്. 

Spread the love
Read Also  ഉത്തർപ്രദേശിൽ യുവാവിനെയും പിതാവിനെയും മരത്തിൽ കെട്ടിയിട്ടു മർദ്ദിച്ചു

Leave a Reply