Monday, January 17

മലപ്പുറം കേരളത്തിൽ തന്നെയാണ് ; നാട്ടുകാരാണ് സമരത്തിലുള്ളതെന്ന് ആലപ്പാട് സമരസമിതി നേതാവ്

ആലപ്പാട് കരിമണൽ സമരത്തെ ആക്ഷേപിച്ചുകൊണ്ട് രംഗത്തുവന്ന ഇ പി ജയരാജനു മറുപടിയുമായി സമരസമിതി നേതാവ്. മലപ്പുറം കേരളത്തിൽ തന്നെയാണെന്ന് മന്ത്രി ഓർക്കണമെന്ന് സമരസമിതി കൺ വീനർ ശ്രീകുമാർ പ്രതിപക്ഷം.ഇന്നിനോട് പറഞ്ഞു. മലപ്പുറം മാത്രമല്ല തിരുവനന്തപുരം മുതൽ കാസർഗോഡുവരെയുള്ളവർ ഇവിടെ വന്നു സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 

സമരസമിതി നേതാവ് മൽസ്യത്തൊഴിലാളിയായ ചന്ദ്രദാസനാണ്‌. കൺവീനർമാർ ഇവിടത്തെ യൂത്ത് കോൺഗ്രസ്സ് നേതാവും ഡി വൈ എഫ് ഐ നേതാവുമാണ്‌. സി പി എം, ബി ജെ പി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകർ ഈ സമരസമിതിയിലുണ്ട്. എല്ലാവരും ഈ പ്രദേശത്തുള്ളവർ തന്നെയാണ്‌. സി പി എമ്മുകാർ തുടങ്ങിവെച്ച സമരമാണിത്. ഇപ്പോൾ കൂടുതൽ ആൾക്കാരുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്നു.

ഇക്കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ സി പി എം ആലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കൃത്യമായി സമരത്തിനനുകൂലമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്‌.  ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്തുകൊണ്ടും അത്രയും വലിയ അടിത്തറയാണ്‌ സമരത്തിനുണ്ടായിട്ടുള്ളത്. കോളേജ് വിദ്യാർത്ഥികളാണു ഇപ്പോൾ ഈ സമരത്തിൻ്റെ ശക്തമായ പ്രചാരകർ. 

വിദേശഫണ്ട് വാങ്ങുന്നുവെന്നും തീവ്രവാദികൾ സമരത്തിലുണ്ടെന്നുമുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നെങ്കിൽ സർക്കാർ അന്വേഷിക്കട്ടെയെന്ന് ചോദ്യത്തിനു മറുപടിയായി ശ്രീകുമാർ പറഞ്ഞു. സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് സമരത്തിനു അനുകൂലമായ നിലപാടാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

സ്വകാര്യ കുത്തകകളെ ഇവിടെ കൂട്ടിക്കൊണ്ടുവന്നപ്പോൾ അതിനെതിരെ രംഗത്തുവന്നത് മൽസ്യത്തൊഴിലാളികളാണ് . ഈ രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുന്ന ഒരു ദുരൂഹത ഇതിനു പിന്നിലുണ്ട്. അതെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.

ആലപ്പാട് ഖനനത്തിനെതിരെ സമരം നടത്തുന്നവർ മലപ്പുറത്തെ  ഒരു മുസ്ലീം
സംഘടനയാണെന്നും  അതിനു തീവ്രവാദ സ്വഭാവമുണ്ടെന്നുമുള്ള ഒളിയമ്പാണു മന്ത്രിയുടെ പ്രസ്താവനയിലൂടെ ലക്ഷ്യം വെച്ചതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം വ്യാപകമാവുകയാണ്.

ആലപ്പാട് സമരത്തെ ആക്ഷേപിച്ച് മന്ത്രി ജയരാജൻ ; പിന്നിൽ മലപ്പുറത്തുനിന്ന് വന്നവർ

ആലപ്പാട് തീരമേഖലയിലെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണം.

Spread the love
Read Also  ആലപ്പാട് ഖനന വിരുദ്ധസമരം ; അജ്ഞത നടിച്ചു ഇ. പി ജയരാജന്‍

Leave a Reply