അമ്പലപ്പുഴ കച്ചേരിമുക്കിൽ കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു. നിരന്തരമായി കടലാക്രമണം ഉണ്ടായിട്ടും തങ്ങൾക്ക് വേണ്ട സഹായങ്ങൾ ഒന്നും തന്നെ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ദേശീയപാത ഉപരോധിച്ചതെന്ന്  മത്സ്യതൊഴിലാളികൾ പറഞ്ഞു.
 
മന്ത്രി ജി.സുധാകരൻ പലതവണ പ്രദേശം സന്ദർശിച്ചിട്ടും നടപടി സ്വീകരിക്കാം എന്നുപറഞ്ഞതല്ലാതെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലയെന്നും ഉപരോധസമരസമതി പ്രതിനിധി ടി.രാജേഷ് ആക്ഷേപമുന്നയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്. കളക്ടർ എത്തി  നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയാലേ തങ്ങൾ പിരിഞ്ഞുപോകുകയുള്ളു എന്നും ഉപരോധസമതി പ്രവർത്തകർ പറയുന്നത്. പ്രദേശത്ത് അമ്പലപ്പുഴ സി.ഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഉണ്ടെങ്കിലും റോഡിൽ നിന്നും ഇവരെ മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
 
റിപ്പോർട്ട് :മനീഷ്.എസ്സ്.മധു
Read Also  വയനാട് ഒറ്റപ്പെടുന്നു; ബാണാസുരസാഗര്‍ ഇന്ന് മൂന്നു മണിക്ക് തുറക്കും: ആലപ്പുഴ വഴി ട്രെയിന്‍ ഗതാഗതം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here