Wednesday, January 19

ദൈവമെന്ന പദം മനുഷ്യദൗര്‍ബ്ബല്യമല്ലാതെ ഒന്നുമല്ല, ഐന്‍സ്റ്റിന്‍റെ കത്ത് മൂന്ന് ദശലക്ഷം യു എസ് ഡോളറിന് വിറ്റു

 

 

 

 

 

 

“എന്നെ സംബന്ധിച്ചിടത്തോളം ദൈവമെന്ന പദം മനുഷ്യന്‍റെ ദൗര്‍ബ്ബല്യത്തിന്‍റെ ആവിഷ്കാരവും ഉല്പന്നവുമല്ലാതെ ഒന്നുമല്ല. ബൈബിള്‍ ആരാധ്യമായ ശേഖരമായിരിക്കെത്തന്നെ പ്രാകൃതമായ പുരാവൃത്തവുമാണ്.”

ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍

 

മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് എഴുതിയ സ്വകാര്യ കത്തിലാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ ഇങ്ങനെ എഴുതിയത്. ദൈവത്തെയും മതത്തെയും സംബന്ധിച്ച  ഐന്‍സ്റ്റീന്‍റെ തത്ത്വചിന്താപരമായ ദര്‍ശനങ്ങള്‍ അടങ്ങുന്നതാണ് കത്ത്.

കത്ത് 2.89 ദശലക്ഷം യു എസ് ഡോളറിന് ലേലത്തില്‍ വിറ്റുപോയി. 1.5 ദശലക്ഷം യു എസ് ഡോളറായിരുന്നു ലേലകര്‍ത്താക്കള്‍ നിശ്ചയിച്ച അടിസ്ഥാനവില.

രണ്ട് പേജുള്ള കത്ത് 1954 ജനുവരി മൂന്നിന് എഴുതിയിട്ടുള്ളതാണ്. ‘ചൂസ് ലൈഫ്: ദ ബിബ്ലിക്കല്‍ കാള്‍ റ്റു റിവോള്‍ട്ട്’ എന്ന പുസ്തകം അയച്ചുകൊടുത്ത ജര്‍മ്മന്‍ തത്ത്വചിന്തകന്‍ എറിക് ഗുട്ട്കിന്‍ഡിന് എഴുതിയ മറുപടിയായിരുന്നു കത്ത്.

 

Spread the love
Read Also  എന്റെ ഇന്ത്യ നശിപ്പിക്കപ്പെടുന്നതായി ഞാൻ കാണുമ്പോൾ, അത്തരമൊരു ഭീകര നിമിഷത്തിലാണ് ഞാൻ നിങ്ങൾക്ക് കത്തെഴുതുന്നത്

Leave a Reply