മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനേയും താഹയേയും ഒരു മാസം മുമ്പേ സിപിഎം പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ഏരിയ കമ്മിറ്റി നേരത്തെ തന്നെ പുറത്താക്കൽ തീരുമാനമെടുത്തുവെന്ന്  കോടിയേരി പറഞ്ഞു. ഇരുവരും മാവോയിസ്റ്റുകളാണ്.  പാർട്ടി അംഗമായിരുന്നുകൊണ്ട് മറ്റൊരു പാർട്ടിയിൽ പ്രവർത്തിക്കാൻ സിപിഎം അനുവദിക്കില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ കോടിയേരി വിശദീകരിച്ചു.

2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽനിന്ന് അലനേയും താഹയേയും പോലീസ്റ്റ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ ഇരുവർക്കെതിരേയും സിപിഎം പാർട്ടി തലത്തിൽ അന്വേഷണം നടത്തിയിരുന്നു. ഏരിയാ കമ്മിറ്റി അന്വേഷണത്തിൽ അലനും താഹയ്ക്കും വ്യക്തമായ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഈ റിപോർട്ടി്ൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും പുറത്താക്കിയതെന്ന് ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ തീീരുമാനമാണ്  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥിരീകരിച്ചത്.

അലനും താഹയും മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചതിനും തെളിവുണ്ട്. സിപിഎമ്മിനുള്ളിൽനിന്ന് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയതിനാണ് ഇവരെ പുറത്താക്കിയത്.

Read Also  സർവ്വകലാശാല പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജിയുമായി അലൻ

LEAVE A REPLY

Please enter your comment!
Please enter your name here