Thursday, January 20

അവരവിടെ ജീവിക്കട്ടെ ഒരു മതത്തിലും വിശ്വസിക്കാതെ. അമേരിക്കൻ സുവിശേഷകൻ ആന്തമാനിൽ കൊല്ലപ്പെടുമ്പോൾ

അമേരിക്കൻ സഞ്ചാരിയായ ജോൺ അലൻ ചൗ കഴിഞ്ഞ ദിവസം ഇന്ത്യൻ പര്യടനത്തിനിടെ കൊല്ലപ്പെട്ടു. സാധാരണ ഇത്തരം വാർത്തകൾ വളരെ പ്രാധാന്യത്തോടെ നമ്മൾ വായിക്കാറുണ്ട്. വിദേശങ്ങളിലേക്ക് പോകുന്ന സ്വന്തം രാജ്യക്കാരുടെ സുരക്ഷയിൽ പോലും അതീവ ഉൽകണ്ഠയുള്ള അമേരിക്കൻ ഭരണകൂടം ഇക്കാര്യത്തിലും ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളതായുമറിയുന്നു. എന്നാൽ സംഭവത്തിൻ്റെ യാഥാർഥ്യം ഇതിനെല്ലാം അപ്പുറമുമാണ്.

 
മരണത്തിനു മുൻപ് അലൻ ജോൺ ഇൻ്സ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം 

കൊല്ലപ്പെട്ടത് അമേരിക്കൻ സഞ്ചാരിയായ ജോൺ അലൻ ചൗ തന്നെ. പക്ഷേ, കൊന്നത്  ഇന്ത്യൻ ശിക്ഷാനിയമത്തിൻ്റെ പരിധിയിലോന്നും ഇതേവരെ വരാത്ത ചിലമനുഷ്യരാണ്. അങ്ങനെയും ചിലരോ? 60000 വർഷങ്ങളായി സ്വൈരജീവിതം നടത്തിവരുന്ന മനുഷ്യരുടെ ഒരു പരമ്പര ഇന്നും ഇവിടെയുണ്ട്. പ്രകൃതിയുമായി അത്രമാത്രം ഇണങ്ങി ജീവിക്കുന്ന മനുഷ്യർ. ഇത്രയും വർഷത്തെ ജീവിത സാംസ്കാരിക പാരമ്പര്യം ഉൾക്കോള്ളുന്ന  നീഗ്രോകളുടെതു പോലെ കറുത്ത ശരീരപ്രകൃതിയുള്ള ചുരുണ്ട മുടിയുള്ള സെൻ്റിലൻസ് എന്ന് പൊതുവേ വിളിക്കപ്പെടുന്ന ഈ തദ്ദേശിയരെപ്പറ്റി നരവംശശാസ്ത്രജ്ഞന്മാർക്ക് പോലും ഇപ്പോഴും അത്രവലിയ അറിവുകളൊന്നുമില്ലെന്നു പറയുന്നതാവും ശരി.  എന്നാൽ ഏതാണ്ട് അല്പമെങ്കിലും അവരേപ്പഠിച്ച  എഴുത്തുകാരനും പര്യവേക്ഷകനുമായ ഹെൻറിച് ഹററെപ്പോലുള്ളവർ അവരെക്കുറിച്ച് വിവരിച്ചിരിക്കുന്നത് 5 അടി 3 ഇഞ്ച്‌ ഉയരമുള്ളവരും മിക്കവാറും പേരും ഇടംകൈയ്യന്മാരുമെന്നാണ്. ആധുനികമായ ലോഹപ്പണികളിൽ അവർക്കുള്ള സാമർഥ്യത്തെക്കുറിച്ച് ഒരറിവുമില്ല. എന്നിരുന്നാലും കരയ്ക്ക് അടിയുന്ന സാധനങ്ങൾ ഉപയോഗിച്ച് കരവിരുതോടെ ആയുധങ്ങളും മറ്റ് സാധനങ്ങളും ഉണ്ടാക്കാൻ അവർ മിടുക്കരാണ്. അവരുടെ ആയുധങ്ങൾ കുന്തവും വളവില്ലാത്ത വില്ലും അമ്പും ആണ്. 10 മീറ്റർ അകലത്തിലുള്ള മനുഷ്യാകാരമുള്ള ഒരു വസ്തുവിൽ കൃത്യമായി കുന്തമേറിഞ്ഞും അമ്പ് എയ്ത് പിടിപ്പിക്കാനും അവർക്ക് കഴിയുമെന്നും അവകാശപ്പെടുന്നുണ്ട്. മൂന്ന്  തരത്തിലുള്ള അമ്പുകളാണ്‌ അവർ ഉപയോഗിക്കുന്നതെന്നും. മീൻ പിടിത്തത്തിനും വേട്ടക്കും, പിന്നെ മുനയില്ലാത്തത് മുന്നറിയിപ്പിനും. മീൻ പിടിത്തത്തിനുപയോഗിക്കുന്ന അമ്പ് മുപ്പല്ലിപോലെയുള്ളതാണ്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന അമ്പ് മൂർച്ചവരുത്തിയതും അഗ്രഭാഗത്തെ മുനയൻ നീക്കം ചെയ്യാവുന്നതും ആണ്. അമ്പിന് 3 അടി നീളവും ചാട്ടുളിക്ക് 3 മീറ്റർ നീളവും ഉണ്ട്. വലിയ മത്സ്യങ്ങളെ പിടിക്കാൻ അമ്പിന്റെ രൂപത്തിലുള്ള വലിയ ചാട്ടുളികളാണു ഉപയോഗിക്കുന്നത്.

ഇതാണവരുടെ ഏകദേശ ചിത്രം.

FILE PHOTO: A Sentinel tribal man aims with his bow and arrow at an Indian Coast Guard helicopter as it flies over the island for a survey of the damage caused by the tsunami in India’s Andaman and Nicobar archipelago, December 28, 2004. REUTERS/Indian Coast Guard/Handout/File Photo

ഇനി കാര്യത്തിലേക്ക് കടക്കാം ജോൺ അലൻ എന്ന ചെറുപ്പക്കാരൻ അതീവ അപകടമേഖലയെന്ന് ഇന്ത്യൻ ടൂറിസം മാപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ള ഈ മേഖലയിലേക്ക് ചെന്നതിനും ചില ഉദ്ദേശങ്ങളുണ്ടായിരുന്നു. മറ്റാരും കടന്നുചെല്ലാത്ത ഈ അപകടമേഖലയിൽ അയാൾ ചെല്ലുന്നത്  ഈ പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണകളുള്ള ചില മീൻ പിടുത്തക്കാർക്ക് പണം കൊടുത്തിട്ടായിരുന്നു.

ഇനി ഇത്ര റിസ്ക്കെടുത്തയാൾ എന്തിനവിടെ ചെന്നുവെന്നു ചോദിച്ചാൽ മതപരിവർത്തനമെന്നതായിരുന്നു ലക്ഷ്യം.

Read More: സഹ്യന്‍റെ നെറുകയില്‍ ഒരു മാലിന്യപ്ലാന്‍റ്

1956ലെ The Andaman and Nicobar (Protection of Aboriginal Tribes) Regulation പ്രകാരം അതീവ ജാഗ്രതയിൽ കാത്തു സൂക്ഷിക്കേണ്ടവരെന്നു നമ്മുടെ സർക്കാർ ഏജൻസികൾ വിലയിരുത്തിയവരിലേക്കാണ് തദ്ദേശിയർക്ക് പണം കൊടുത്തൊരു വിദേശസഞ്ചാരി കടന്നു ചെന്നതെന്നുകൂടി ഓർമ്മിക്കണം. ഇപ്പോൾ തന്നെ വലിയ വിഭാഗത്തിൽ പെടുന്ന ട്രൈബുകളും  പുറം ലോകവുമായുള്ള സമ്പർക്കം നിമിത്തം മരണപ്പെട്ടിട്ടുണ്ടെന്നു കണക്കാക്കുന്നു. ഇതിലധികവും ലൈംഗികരോഗങ്ങൾ കാരണമാണെന്നും റിപ്പോർട്ടു ചെയ്യപ്പെടുന്നു. ജാർവാമേഖലയിൽ ആദിവാസി സൗഹൃദടൂറിസം നടത്തിത്തുടങ്ങിയപ്പോൾ അധികം പേരും അബൊറിജിനേറ്റ് നഗ്നത കാണാനാണ് അവിടെക്ക് കടന്നു ചെന്നതെന്നുള്ളത് നാഗരികപരിഷ്ക്കാരത്തിൻ്റെ മൂല്യം എവിടെയെത്തിനിൽക്കുന്നുവെന്നസൂചനയാണ് നൽകിയത്..അവിടെക്ക് കടന്നു ചെന്ന പലരും പുറം ഭക്ഷണവും മറ്റും നൽകി അവരോടു നൃത്തം ചെയ്യാൻ ആവശ്യപ്പെട്ട തരത്തിലുള്ള നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Read Also  മാർച്ച് അഞ്ചിന് ആദിവാസി ദളിത് വിഭാഗങ്ങളുടെ സംയുക്ത ഭാരത് ബന്ദ്

ടൂറിസ്റ്റുകൾ തദ്ദേശിയർക്ക് പുറം ലോകത്തെ ഭക്ഷണം നൽകുന്നു (കടപ്പാട്: ഫോർബ്സ്) 

അലനും ഇത്തരം മാർഗ്ഗം തന്നെയാണുപയോഗിച്ചത്. മത്സ്യവും സമ്മാനങ്ങളും അവർക്കെറിഞ്ഞിട്ടുകൊടുത്തു പക്ഷേ തിരിച്ചു കിട്ടിയത് ഒരമ്പായിരുന്നെന്നാണ് (അതയച്ചതാകട്ടേ ഒരു ചെറിയ കുട്ടിയും.) അവസാനമായി വീട്ടുകാരുമായി പങ്കിട്ട സന്ദേശങ്ങളിൽ അലൻ  പറയുന്നു…ആ അമ്പ് കൃത്യമായെത്തിയത് അലൻ കൈയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ ബൈബിളിലുമായിരുന്നു.

ഒരു ബൈലൈൻ വായന നടത്തിയാൽ മതത്തിൻ്റെ പേരിലുള്ള കടന്നു കയറ്റത്തിനെതിരേ പുതിയ തലമുറയുടെ പ്രതിഷേധമായും ഇതിനെക്കാണാം.

എൻ്റെ ബൈബിളിൽ കൊണ്ട അമ്പ് ഞാൻ പതിയെ വലിച്ചെടുത്തു അത് ലോഹം കൊണ്ട് നിർമ്മിച്ചതായിരുന്നു.വളരെ മൂർച്ചയുള്ളതും. അലൻ സന്ദേശത്തിൽ തുടർന്നു.

അലൻ ജോണിൻ്റെ മനസിലെ മതത്തിൻ്റെ വേരുകൾ അവിടെ അവസാനിക്കുന്നില്ലായിരുന്നു. അയാൾ വീണ്ടുംശ്രമിച്ചുകൊണ്ടിരുന്നു. അയാളെ സഹായിച്ച മീൻ പിടുത്തക്കാർക്ക് നൽകിയ കത്തിൽ പറയുന്നത് സെൻ്റിനൽ സാത്താൻ്റെ ബലിഷ്ടമായ കരങ്ങളിലെ അവസാന കണ്ണിയാണെന്നും ചിലപ്പോൾ ദൈവത്തിനു വേണ്ടി അയാൾ കൊലചെയ്യപ്പെട്ടേക്കാമെന്നുമൊക്കെയാണ്.

,മീൻ പിടുത്തക്കാർ പോലീസിനോടു പറഞ്ഞതനുസരിച്ച് നവംബർ പതിനാറിനു അലൻ അതിക്രമിച്ചു കടക്കുന്നവർക്ക് അതീവ അപകടമേഖലയെന്നു വിളിക്കുന്ന സെൻ്റിലൻസ് മേഖലയിൽ ഒരു രാത്രി കഴിഞ്ഞു കൂടിയെന്നും  പിന്നീടാണവരെ തിരിച്ചയച്ചെന്നുമാണ്. എന്നാൽ അലൻ ജോൺ അമ്പേറ്റ് മരിക്കുന്നതും അയാളുടെ മൃതദേഹം  സെൻ്റിനലുകൾ കുഴിച്ചിടുന്നതു കണ്ടെന്നും ചിലർ പറയുന്നു.

ഇപ്പോൾ അലൻ്റെ മൃതദേഹം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പുറം ലോകം.  ഇതിനായി വീണ്ടുമവർ ഉപയോഗിക്കുന്ന മാർഗ്ഗം സെൻ്റിനലുകൾക്ക് ഇഷ്ടമായ ഭക്ഷണവും ലോഹങ്ങളും നൽകി അവരെ മയപ്പെടുത്തിയെടുക്കുകയെന്നതും . വീണ്ടുമവരെ മാലിന്യപ്പെടുത്താൻ തന്നെ നീക്കം. 

Read More at: ക്ഷേത്രത്തിനും ദലിത് ശ്മശാനത്തിനും ഭൂമി ദാനം ചെയ്ത തട്ടത്തുമല ജലാലുദ്ദീന്‍

എന്തായാലും ഇതൊരു സാമൂഹികപ്രശ്നമായി ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ് അറുപതിനായിരം വർഷങ്ങളുടെ പാരമ്പര്യവും ഒരു കരമുഴുവൻ ജീവജാല രഹിതമാക്കിയ സുനാമിയിൽ പോലും പെട്ടു പോകാതെ സുരക്ഷിതരായി വാസസ്ഥലങ്ങളിൽ എത്തിയതും ചേർത്തു വായിക്കുമ്പോൾ അവരെ ആ നാനൂറോളം മാത്രം വരുന്ന മനുഷ്യരെ ആധാറിൻ്റെയും ബയോമെട്രിക് കണക്കെടുപ്പിൻ്റെയും പേരിൽ പോലും ശല്യപ്പെടുത്താത്ത മനുഷ്യരെ ദയവായി മതപരിവർത്തനത്തിൻ്റെ ടാർജറ്റുകളായി പരിഗണിക്കാതിരിക്കുക. മതം അതു നിങ്ങൾ നാഗരികരെന്നു പറയുന്ന സ്വബോധം നഷ്ടമായ  മനുഷ്യർ ഉപയോഗിച്ചുകൊള്ളുക ഈ പാവം മനുഷ്യർ അവരുടെ ഉള്ളിടങ്ങളിൽ ജീവിച്ചു കോള്ളട്ടേ.

പത്തനംതിട്ട ചായലോട് കുന്നുകളിലെ ജനവാസ കേന്ദ്രത്തിലാണ് ഇപ്പോൾ ക്വാറി മാഫിയ നോട്ടമിട്ടിരിക്കുന്നത്.

Spread the love

Leave a Reply