സർവ്വകലാശാല പരീക്ഷ എഴുതാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് യു എ പി എ കേസിൽ തടവിൽ തടവിൽ കഴിയുന്ന അലൻ ഷുഹൈബ് ഹർജി നൽകി. കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ വിദ്യാർത്ഥി കൂടിയായ അലന്‍ ഈ മാസം നടക്കുന്ന സെമസ്റ്റര്‍ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ തനിക്കു അനുമതി നൽകണമെന്നാണ് അലന്‍ ഷുഹൈബ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യു എ പി എ കേസിൽ അറസ്റ്റിലായതോടെ നിലവില്‍ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാന്‍ മാത്രമാണ് തനിക്കു വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ അനുവദിക്കണം. ഒരു വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി പരീക്ഷ എഴുതാനുള്ള അനുമതി നല്‍കണമെന്നു അലന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അഭ്യർത്ഥിക്കുന്നു

ഇക്കാര്യത്തിൽ കണ്ണൂര്‍ സര്‍വകലാശാല, എന്‍. ഐ. എ, എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. അലന്റെ പരീക്ഷാകാര്യത്തില്‍ തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അലനും താഹയ്ക്കും എതിരായ തെളിവുകൾ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here