Monday, January 17

എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനിയായ അലയന്‍സ് എയര്‍ തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തും

കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനിയായ അലയന്‍സ് എയര്‍ തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തും. നെടുന്പാശേരി വിമാനത്താവളം 26 വരെ അടച്ച സാഹചര്യത്തിലാണ് തീരുമാനം. രാവിലെ ആറിന് ബംഗളൂരു – കൊച്ചി വിമാനം 91-505 കൊച്ചിയില്‍ എത്തി 8.10ന് ഇതേ വിമാനം കൊച്ചിയില്‍നിന്നു ബംഗളൂരുവിലേക്ക് തിരിക്കും. തുടര്‍ന്നു രാവിലെ പത്തിന് ബംഗളൂരുവില്‍നിന്നു തിരിച്ച് ഇതേ വിമാനം 11.30ന് കൊച്ചിയിലെത്തുകയും അവിടെനിന്ന് 12.10ന് ബംഗളുരുവിലേക്ക് തിരിച്ച് 1.30ന് അവിടെ എത്തിച്ചേരുകയും ചെയ്യും. ഇതിന് പുറമെ ഉച്ചകഴിഞ്ഞ് 2.10ന് ബംഗളൂരുവില്‍നിന്നു കോയന്പത്തൂരിലേക്കു പുറപ്പെടുന്ന വിമാനം (നന്പര്‍ 91-511) കൊച്ചിയില്‍ 4.25ന് എത്തിച്ചേരും. 5.15ന് (നന്പര്‍ 91-512)കൊച്ചിയില്‍നിന്നു പുറപ്പെട്ട് ആറിന് കോയമ്പത്തൂരില്‍ എത്തിച്ചേരും. ഈ വിമാനം വൈകുന്നേരം 6.30ന് കോയമ്പത്തൂരില്‍നിന്ന് തിരിച്ച് രാത്രി 7.30 ഓടെ കൊച്ചിയിലെത്തും. ഈ വിമാനങ്ങളിലെല്ലാം 70 സീറ്റ് വീതമാണ് ഉള്ളത്.

Spread the love
Read Also  എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കും