മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചതിൻ്റെ കാരണം വെളിപ്പെടുത്തി  ബി.ജെ.പി എം.പി അനന്ദ് കുമാര്‍ ഹെഗ്‌ഡെ. ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നിൽ 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയയ്ക്കാൻ വേണ്ടി മാത്രമായിരുന്നുവെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ ആരോപിക്കുന്നു.  ഇന്ത്യാ ടുഡെയാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും കർണാടകത്തിൽനിന്നുള്ള എം പിയായ  ഹെഗ്‌ഡെ പറഞ്ഞു. 

ഈ തുക തിരിച്ചു നല്‍കാന്‍ ഫഡ്‌നാവിസ് 15 മണിക്കൂര്‍ സമയമെടുത്തെന്നും ഫണ്ട് സംരക്ഷിക്കാന്‍ ബി.ജെ.പി നടത്തിയ നാടകമാണ് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയെന്നും ഹെഗ്‌ഡെ പറഞ്ഞു.

‘ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫഡ്‌നാവിസിന്റെ നീക്കത്തിന് പിന്നിൽ’

ഫഡ്നാവിസ് അധികാരത്തിൽ വന്നത് എന്തോ തിരിമറി നടത്താനായിരുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അജിത് പവാറുമായി ചേര്‍ന്ന് ബി.ജെ.പി മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. 

അതേസമയം സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായതോടെ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന ബോധ്യപ്പെട്ട് ഫഡ്നാവിസ് സർക്കാർ 80 മണിക്കൂറിനുള്ളില്‍ തന്നെ രാജി വെക്കുകയായിരുന്നു. അപ്പോഴെല്ലാം തിടുക്കത്തിൽ അധികാരത്തിലേറിയതിനുപിന്നിൽ ദുരുദ്ദേശമുണ്ടായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു

അതേസമയം ഫഡ്നാവിസ് ഈ ആരോപണം തള്ളിക്കളഞ്ഞു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഫാത്തിമ ലത്തീഫിൻ്റെ മരണം സി ബി ഐ അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here