അരവിന്ദ് കേജ്രിവാൾ പേമെൻ്റ് സീറ്റ് നൽകിയതായി ആരോപണം.

ലോക്സഭാ തെരഞ്ഞടുപ്പിൽ സ്ഥാനാർഥിയാക്കാനായി ആറു കോടി രൂപ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നൽകിയെന്ന ആരോപണവുമായി സ്ഥാനാർഥിയുടെ മകൻ രംഗത്തെത്തി. എ എ പിയുടെ പശ്ചിമ ഡൽഹി സ്ഥാനാർഥി ബൽബീർ സിങ് ജകറിന്റെ മകൻ ഉദയ് ആണ് രംഗത്തെത്തിയത്. കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോപണം ബൽബീർ സിങ് നിഷേധിച്ചു

ബിർബീർ സിങ് എ എ പി യിൽ അടുത്ത കാലത്താണു ചേർന്നത്. സിഖ് വിരുദ്ധ കലാപത്തിൽ കുറ്റാരോപിതനായ സജ്ജൻ കുമാറിനെ മോചിപ്പിക്കുന്നതിനും പിതാവ് ശ്രമിച്ചതായി ഉദയ് ആരോപിച്ചു. വിദ്യാഭ്യാസ ആവശ്യത്തിനു പണം ചോദിച്ചപ്പോൾ പിതാവ് തന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ് പണം രാഷ്ട്രീയ േനട്ടത്തിന് ഉപയോഗിച്ചെന്നു മനസ്സിലായത്– ഉദയ് പറഞ്ഞു.

അതേസമയം മകൻ ഉദയ് യുടെ ആരോപണങ്ങൾ ബൽബീർ സിങ് നിഷേധിച്ചു. വിവാഹമോചനത്തിനു ശേഷം ഭാര്യയ്ക്കൊപ്പമല്ല താമസിക്കുന്നത്. മകന്റെ ഉത്തരവാദിത്തം ഭാര്യയ്ക്കാണ്. വളരെ വിരളമായേ മകനോടു സംസാരിക്കാറുള്ളൂ. സ്ഥാനാർഥിത്വത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ബൽബീർ പ്രതികരിച്ചു.

Read Also  പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ തന്നെ ബി ജെ പി സ്ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here