ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭർത്താവ് പു​ഴ​യി​ൽ മു​ക്കി​ക്കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ൽ വ്യാ​ഴാ​ഴ്ച​യാ​ണു സം​ഭ​വം. മുപ്പത്തിരണ്ടുകാരിയായ യുവതി ഒരു കുട്ടിയുടെ മാതാവാണ്.

പി​താ​വാ​യ മാ​ൻ​പ​ൽ അ​മ്മ​യെ മു​ക്കി​ക്കൊ​ല്ലു​ന്ന​തു ക​ണ്ടെ​ന്നു കു​ട്ടി മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​മ്മ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ കു​ട്ടി​യെ​യും കൊ​ല്ലു​മെ​ന്നു മാ​ൻ​പ​ൽ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്ന മാ​ൻ​പ​ലി​ന്‍റെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നു ഭ​യ​ച​കി​ത​യാ​യ സ​ഹോ​ദ​രി ര​ണ്ടു ദി​വ​സം മുൻപ് ഫോ​ണ്‍ ചെ​യ്തി​രു​ന്നെ​ന്നും ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും സ​ഹോ​ദ​ര​ൻ നൽകിയ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ഷ​യം പി​ന്നീ​ടു പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ​യെ പു​ഴ​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ൻ​പ​ൽ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ത​ന്ത്രി​യാ​യ സ​ന്ത്ദാ​സ് ദു​ർ​ഗാ​ദാ​സും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

യുവതിയുടെ സഹോദരന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്ത്രി​യെ​യും ഭ​ർ​ത്താ​വി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ത​ന്ത്രി​യാ​യ സ​ന്ത്ദാ​സ് ദു​ർ​ഗ​ദാ​സി​നു ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സമഗ്ര നിതാഖാത് ; സൗദിയില്‍ സ്വദേശി വനിതാ സംവരണം കൂട്ടുന്നു

1 COMMENT

  1. നമ്പൂതിരി ബന്ധം ഇന്ത്യയിലെല്ലായിടത്തും വ്യാപകമായിരുന്നു. അതില്‍ പുതുമയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here