ഭൂമിയുടെ ശ്വാസകോശം കത്തുകയാണ്. ആമസോൺ കാടുകൾ കത്തുമ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്നതാരാണ്? ബ്രസീൽ പ്രസിഡന്റ് ജയ്ർ ബോൾ സൊണാരോയുടെ നേരെ പ്രതിഷേധത്തിന്റെ അമ്പുകൾ തിരിയുമ്പോൾ അതിൽ വലിയൊരു യാഥാർത്ഥ്യം കൂടി നിലനിൽക്കുന്നു. ആമസോൺ കാടുകളുടെ പ്രധാന ഭാഗങ്ങൾ കൈയേറുന്നത് ബ്രസീലാണ്. മാറ്റോ, ഗ്രോസോ തുടങ്ങിയ ബ്രസീലിയൻ ഭാഗങ്ങളാണ് കത്തിപ്പടർന്നവയിൽ ഏറിയ ഭാഗവും. കഴിഞ്ഞ ആഗസ്റ്റ് 15 ന് ബ്രസീലിലെ 9500 പുതിയ വനമേഖകളെ തീ വിഴുങ്ങി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസേർച്ചിന്റെ വെളിപ്പെടുത്തലനുസരിച്ച് സാവോ പോളോവരെ നീളുന്ന അറ്റ്ലാന്റിക് തീരപ്രദേശങ്ങളിൽ കിലോമീറ്ററുകളോളം കാടു കത്തുകയാണ്

ബ്രസീലിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു, ബൊളിവിയയും ഭീഷണിയിൽ തന്നെയാണ്. INPE യുടെ കണക്കനുസരിച്ച് 73000 തീപിടുത്തങ്ങളാണ് ജനുവരി മുതൽ ആഗസ്റ്റ് വരെ രേഖപ്പെടുത്തിയിട്ടുള്ളത്.

നാസ വെളിപ്പെടുത്തുന്നത് ആമസോൺ തടങ്ങളിൽ കഴിഞ്ഞ പതിനഞ്ചു വർഷത്തെ തീപിടുത്തത്തിന്റെ ശരാശരിയാണ് ഇപ്പോഴുണ്ടായതെന്നാണ്. വരൾച്ച കാലങ്ങളിൽ ആമസോണിൽ തീപിടുത്തം പതിവാണ്. ബ്രസീലിൻ്റെ പരിസ്ഥിതി മേഖലയെ നിർജ്ജീവമാക്കുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങളാണ് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇതിനുത്തരവാദിയും അദ്ദേഹവും ഗവൺമെന്റും ആണെന്നു തന്നെയാണെന്നാണു പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നത്. വനനശീകരണത്തിന്റെ തോതു തന്നെ അതി വേഗതയിലാണ് ഈ കാലത്ത്. 278 ശതമാണ് ജൂലൈ വരെ ഇത്. എന്നാൽ ഈ പ്രവണത തടയാനുള്ള ഒരു നടപടിയും അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല

ലോകത്തിലെ ഏറ്റവും വലിയ ട്രോപ്പിക്കൽ വനമേഖലയാണ് ആമസോൺ. മനുഷ്യന്റെ വികലമായ ഇടപെടൽമൂലം അത് നശിക്കുകയാണ്. ബ്രസീൽ കൂടാതെ  ബൊളിവിയ, കൊളംബിയ , ഇക്വഡോർ, ഫ്രഞ്ച് ഗയാന, പെറു, വെനസ്വല തുടങ്ങിയ രാജ്യങ്ങളിൽ പടർന്നു നിൽക്കുന്ന ഹരിതപ്രപഞ്ചമാണ് നശിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥ നിർണ്ണയ ശക്തി. കഴിഞ്ഞ അരനൂറ്റാണ്ടായി 20 % ആമസോൺ കാടുകളാണ് ഇല്ലാതായത്. ഇതിനുപരിയാണ് ഇവിടെ വാസമുറപ്പിച്ച 400 ഓളം വരുന്ന ആദിവാസി സമൂഹത്തിന്റെ അവസ്ഥ. ഈ നാന്നൂറ് ഗോത്രങ്ങളും വിഭിന്നങ്ങളായ ജീവിത ശൈലി അനുവർത്തിക്കുന്നവരാണ്. നൊമാഡുകൾ മുതൽ സ്വന്തം വാസഗൃഹം നിർമ്മിച്ചു താമസിക്കുന്നവർ വരെ. അവരാണ് യഥാർത്ഥത്തിൽ ആമസോണിന്റെ സംരക്ഷകരും ഉപഭോക്താക്കളും. ഇതു കൂടാതെയാണ് അവിടത്തെ മറ്റു ജീവജാലങ്ങളുടെ കണക്കുകൾ ഓരോ മൂന്നു ദിവസം കൂടുമ്പോഴും ഒരു പുതിയ സ്പീഷിസ് ആമസോൺ കാടുകളിൽ ഉണ്ടാകുന്നതായാണ് wwf ൻ്റെ നിരീക്ഷണം.

ഇത്തരത്തിൽ അതി പ്രാധാന്യം അർഹിക്കുന്ന ഒരു ആഗോള പ്രശ്നം ലോകത്തെ അഭിമുഖീകരിക്കുന്നു. അതുകൊണ്ടുതന്നെയാണ്. ഹോളിവുഡ് നടൻ ഡികാപ്രിയോ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് കോപാകുലനായതും. അർഹിക്കുക്കുന്ന വാർത്താപ്രാധാന്യം ഇതിനു ലഭിക്കുന്നില്ല. എന്തുകൊണ്ട്?ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഏതോ മാഫിയയുടെ പിടിയിലെന്നപോലെ കാടുകളും വന ജീവിതവും നശിച്ചു കൊണ്ടിരിക്കുന്നു. കാടുകളും ജീവിതവും നശിച്ചുകൊണ്ടിരിക്കുന്ന. ഇനിയും ലോകം നിദ്ര വിട്ടുണർന്നില്ലെങ്കിൽ ആത്യന്തികമായ ദുരന്തത്തിലേക്ക് നമുക്കൊരുമിച്ച് നടന്നടുക്കാം

Read Also  പ്രീയപ്പെട്ട ഗ്രേറ്റ തുൻബർഗ് ഞങ്ങൾക്കിതേ ചെയ്യാൻ കഴിയൂ, ദയവായി നീ ഞങ്ങൾക്കുനേരെ നിറയൊഴിക്കൂ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

LEAVE A REPLY

Please enter your comment!
Please enter your name here