കോഴിക്കോടുനിന്നും കൊച്ചിയിലേക്ക് അടിയന്തിര അടിയന്തര ശസ്ത്രക്രിയയ്ക്കുവേണ്ടി ഗുരുതര രോഗമുള്ള കുട്ടിയെയും കൊണ്ട് ആംബുലൻസ് വരുന്നു. വഴി യൊരുക്കണമെന്നഭ്യർഥിച്ച് കേരള പോലീസ്. പിവിഎസ് ആശുപത്രിയുടെ KL 11 R 1629 മൊബൈല്‍ ഐസിയു സൗകര്യമുള്ള ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആബുലന്‍സ് പുറപ്പെട്ടുകഴിഞ്ഞിട്ട് ഒരു മണിക്കൂർ തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാള്‍, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി വഴിയാണു ആംബുലൻസ് വരുന്നത് എന്നാണു പോലീസ് പുറത്തുവിട്ട വിവരം എത്രയും വേഗം കുട്ടിയെ കൊച്ചിയിലെത്തിക്കാനാണ് നീക്കം..
ആംബുലന്‍സ് കടന്നുവരുന്നതിനാൽ വഴിയൊരുക്കണമെന്ന് പോലീസും അധികൃതരും ഒപ്പം ആരോഗ്യമന്ത്രിയും അഭ്യര്‍ഥിച്ചു. സൈലോതൊറാക്സ് (Chylothorax) എന്ന ഗുരുതര രോഗമായ ബാധിച്ച 36 ദിവസം പ്രായമായ പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എത്രയും വേഗം ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരട്ടേയെന്നും മന്ത്രി പ്രത്യാശിച്ചു
ഗുരുതരരോഗമായ ശ്വാസകോശത്തില്‍ ഫ്ളൂയിഡ് നിറഞ്ഞ് അവസ്ഥയാണ് സൈലോതൊറാക്സ്. വലിയ തോതിൽ ശ്വാസതടസമുണ്ടാകുന്ന രോഗമാണു ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും ശോഷിച്ചു വരുന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം. സാമ്പത്തിക ക്ളേശം അനുഭവിക്കുന്ന ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്നത്തില്‍ ഇടപെട്ടത്.
പ്രതിപക്ഷം ഫേസ്ബുക്ക് പേജ്
പ്രതിപക്ഷം വാട്ട്സാപ്പിൽ